Alappuzha local

ആരാധനാലയങ്ങളില്‍ മോഷണം

അമ്പലപ്പുഴ: അമ്പലപ്പുഴയുടെ വിവിധ ഭാഗങ്ങളില്‍ ആരാധനാലയങ്ങളില്‍ മോഷണം.
അമ്പലപ്പുഴ റെയില്‍വെ സ്റ്റേഷന് സമീപം മല്ലശേരി ക്ഷേത്രം, കാക്കാഴം പുതുക്കുളങ്ങര ക്ഷേത്രം, കാക്കാഴം മുസ്‌ലിംപള്ളി എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. മല്ലശേരി ക്ഷേത്രത്തില്‍നിന്ന് ക്ഷേത്ര ഓഫിസ്, സമീപത്തെ എന്‍എസ്എസ് കരയോഗം ഓഫിസ് എന്നിവ കുത്തിത്തുറന്ന് ആറ് കാണിക്കവഞ്ചികളും അയ്യപ്പ സ്വാമിയുടെ സ്വര്‍ണമണി, നൂല്‍, പൊട്ട്, താലി എന്നിവയും കവര്‍ന്നു.
കാണിക്ക വഞ്ചികളില്‍നിന്ന് പണം കവര്‍ന്ന ശേഷം ഇവ ക്ഷേത്രപരിസരത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പുലര്‍ച്ചെ 5.30 ഓടെയെത്തിയ ക്ഷേത്രം ജീവനക്കാരി അമ്മിണിയാണ് മോഷണ വിവരമറിയുന്നത്. ക്ഷേത്രത്തോടു ചേര്‍ന്ന മുറിയില്‍ താമസിക്കുന്ന മേല്‍ശാന്തി സുനീഷിനെ മുറിയുടെ പുറത്തുനിന്ന് പൂട്ടിയിട്ടതിന് ശേഷമായിരുന്നു മോഷണം. പുലര്‍ച്ചെ അമ്മിണി എത്തിയ ശേഷമാണ് സുനീഷിനെ പുറത്തിറക്കുന്നത്.
കാക്കാഴം പുതുക്കുളങ്ങര ക്ഷേത്രം, കാക്കാഴം പള്ളി എന്നിവിടങ്ങളിലും കാണിക്കവഞ്ചി തകര്‍ത്ത നിലയില്‍ കണ്ടെത്തി. രണ്ടിടങ്ങളിലും കഴിഞ്ഞദിവസം കാണിക്കവഞ്ചിയില്‍നിന്ന് പണം എടുത്തിരുന്നു. അമ്പലപ്പുഴ പോലിസും വിരലടയാളവിദഗ്ധരുമെത്തി പരിശോധന നടത്തി. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി പ്രജിത്ത്, അംഗം ബിന്ദുബൈജു എന്നിവര്‍ മോഷണം നടന്ന ആരാധനാലയങ്ങള്‍ സന്ദര്‍ശിച്ചു. ഒരു മാസത്തിനിടെ പ്രദേശത്തെ നിരവധി വീടുകളില്‍ തമോഷണം നടന്നതിന് പിന്നാലെയാണ് ആരാധനാലയങ്ങളിലും മോഷണം നടന്നത്.
Next Story

RELATED STORIES

Share it