kozhikode local

ആരാധനയുടെ പേരില്‍ വര്‍ഗീയത കലര്‍ത്താന്‍ ശ്രമം: മുഖ്യമന്ത്രി

വടകര: ആരാധനാലയങ്ങളില്‍ ആരാധനയുടെ പേരില്‍ ചിലര്‍ വര്‍ഗീയത കലര്‍ത്താന്‍ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മതനിരപേക്ഷതയാണ് ആരാധനാലയങ്ങളില്‍ ഉണ്ടാവേണ്ടത്. ജാതിമത വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും ആശ്രയിക്കാവുന്ന സ്ഥലമായി ആരാധനാലയങ്ങള്‍ മാറണമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. കല്ലേരി കുട്ടിച്ചാത്തന്‍ ക്ഷേത്രത്തോടനുബന്ധിച്ചുള്ള കല്ലേരി ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഐതിഹ്യത്തിനപ്പുറം മറ്റു ചില യാഥാര്‍ഥ്യങ്ങള്‍ ഉണ്ട്. മാനസികമായി ലഭിക്കുന്ന തൃപ്തിയാണ് ആരാധനാലയങ്ങളിലൂടെ ലഭിക്കുന്ന മറ്റൊരു പ്രത്യേകത. ഏത് ആരാധനാലയവും മനുഷ്യര്‍ക്കുള്ളതാണെന്ന ധാരണ ഉണ്ടായാല്‍ മനുഷ്യത്വ പരമായ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെന്നും കല്ലേരി കുട്ടിച്ചാത്തന്‍ ക്ഷേത്രം ഇതിന് മാതൃകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ സംസ്ഥാന തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടിപി രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് കെഎം അശോകന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഫോക്‌ലോര്‍ അക്കാദമി അവാര്‍ഡ് ജേതാവും, തെയ്യം കലാകാരനുമായ കെപി ചെറിയേക്കന്‍, എംപി അനന്തന്‍, പാലേരി രമേശന്‍ എന്നിവര്‍ക്ക് മുഖ്യമന്ത്രി ഉപഹാരം സമര്‍പ്പിച്ചു. പാറക്കല്‍ അബ്ദുള്ള എംഎല്‍എ, ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എംഎം നശീദ, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ടികെ രാജന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പിഎം വിനോദന്‍, ഗ്രാമ പഞ്ചായത്ത് അംഗം റീനാ രാജന്‍, ടിപി ദാമോദരന്‍, എം അനീഷ് സംസാരിച്ചു.
Next Story

RELATED STORIES

Share it