ആരാധകന് അമിതാവേശം; താരത്തിന് അയോഗ്യതയും

സ്റ്റാര്‍ട്ടിങ് വെടി മുഴങ്ങുന്നതിന് തൊട്ടു മുമ്പേ വെടിപൊട്ടുമാറുച്ച മറ്റൊരു ശബ്ദം. കേള്‍ക്കേണ്ട താമസം മലപ്പുറത്തു നിന്നുള്ളൊരു കുരുന്നു താരം ഓട്ടവും തുടങ്ങി. ഓടിയെത്തിയ ഒഫീഷ്യ ല്‍സ് താരത്തിന് അയോഗ്യതയും കല്‍പ്പിച്ചു.
സീനിയര്‍ ആണ്‍കുട്ടികളുടെ 400 മീറ്റര്‍ ഫൈനലിനിടേയാണ് ആരാധകന്റെ അമിതാവേശം താരത്തിന് പുറത്തേക്കുള്ള വഴി തുറന്നത്. ട്രാക്കിനു സമീപം നിന്ന കാണികളിലൊരാള്‍ മല്‍സരാര്‍ത്ഥി കളെ പ്രോല്‍സാഹിപ്പിക്കാനായി ഉച്ചത്തില്‍ കയ്യടിച്ചത് തൈാരം സ്റ്റാര്‍ട്ടിങ് സിഗ്നലായി തെറ്റിദ്ധരിക്കുകയായിരുന്നു.
സംഭവം കണ്ടു നിന്ന അധ്യാപകര്‍ അയോഗ്യത കല്‍പ്പിച്ചതിലെ നീതി കേട് ചൂണ്ടിക്കാട്ടിയെങ്കിലും ഒഫീഷ്യല്‍സ് ചെവിക്കൊണ്ടില്ല. ഇതിനിടെ ആരാധകനെയന്വേഷിച്ച് ചിലര്‍ കാണികള്‍ക്കിടയിലേക്കെത്തിയെങ്കിലും പ്രശ്‌നക്കാരന്‍ ഇതിനകം തന്നെ സ്ഥലം കാലിയാക്കിയിരുന്നു.
Next Story

RELATED STORIES

Share it