Flash News

ആരാധകനെ കഴുത്തറുക്കുമെന്ന് ഭീഷണി; തുര്‍ക്കി ക്യാപ്റ്റന്‍ ചുവപ്പ് കണ്ട് പുറത്ത്

ആരാധകനെ കഴുത്തറുക്കുമെന്ന് ഭീഷണി; തുര്‍ക്കി ക്യാപ്റ്റന്‍ ചുവപ്പ് കണ്ട് പുറത്ത്
X


ആരാധകനെ കഴുത്തറുത്ത് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ തുര്‍ക്കി ക്യാപ്റ്റന്‍ ചെങ്ക് ടൗസണ്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്ത്. ടുണീഷ്യയും തുര്‍ക്കിയും തമ്മില്‍ നടന്ന സൗഹൃദ മല്‍സരങ്ങള്‍ക്കിടയിലാണ് നാടകീയമായ സംഭവങ്ങളുണ്ടായത്. മല്‍സരത്തിനിടെ ഗ്യാലറിയില്‍ കളി കാണുകയായിരുന്ന തന്റെ പിതാവിനെ കാണികള്‍ കളിയാക്കിയെന്ന് തെറ്റിദ്ധരിച്ച് ടൗസണ്‍ രോഷാകുലനാകുകയായിരുന്നു. ആരാധകര്‍ മൈതാനത്തേക്ക് തീപ്പന്തം വലിച്ചെറിയാന്‍ ശ്രമിച്ചത് ടൗസന്റെ പിതാവ് തടയുന്നത് കണ്ട് ടൗസണ്‍ പിതാവിനെ അക്രമിക്കുകയാണെന്ന് തെറ്റിദ്ധരിക്കുകയായിരുന്നു. ഇതോടെ ഗ്യാലറിയിലേക്ക് ഒടിക്കയറാന്‍ ശ്രമിച്ച ടൗസണ്‍ ആരാധകനോട് കഴുത്തറുക്കുമെന്ന് ആംഗ്യം കാട്ടുകയായിരുന്നു. സഹതാരങ്ങള്‍ ശാന്തനാക്കാന്‍ ശ്രമിച്ചിട്ടും താരം രോഷം അടക്കാന്‍ തയ്യാറാകാതിരുന്നതോടെ റഫറി തുര്‍ക്കി ക്യാപ്റ്റന്‍കൂടിയായ ടൗസണ്് ചുവപ്പുകാര്‍ഡ് നല്‍കിയത്. സംഭവത്തില്‍ തുര്‍ക്കി ഫുട്‌ബോള്‍ അസോസിയേഷനും നടപടിക്കൊരുങ്ങുകയാണെന്നാണ് റിപോര്‍ട്ടുകളുള്ളത്.
Next Story

RELATED STORIES

Share it