Flash News

ആയുഷ് മന്ത്രാലയത്തില്‍ മുസ്‌ലിംകള്‍ക്ക് നിയമനം നല്‍കേണ്ടെന്ന് സര്‍ക്കാര്‍

ന്യൂഡല്‍ഹി: മുസ്‌ലിംകളെ തങ്ങള്‍ ജോലിക്കെടുക്കാറില്ലെന്നും കേന്ദ്രസര്‍ക്കാരിന്റെ നയപ്രകാരമാണിതെന്നും കേന്ദ്ര ആയുഷ് മന്ത്രാലയം. കഴിഞ്ഞവര്‍ഷം ലോക യോഗാ ദിനത്തോടനുബന്ധിച്ച് ആയുഷ് മന്ത്രാലയം ജോലിക്കെടുത്ത അധ്യാപകരുടെയും പരിശീലകരുടെയും വിശദാംശങ്ങള്‍ അന്വേഷിച്ച് മില്ലി ഗസറ്റ് പത്രത്തിലെ പുഷ്പ് ശര്‍മ വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയ്ക്കുള്ള മറുപടിയിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്.
വിദേശത്ത് ഹ്രസ്വകാല പരിശീലനം നല്‍കുന്നതിനു യോഗ പരിശീലകരെ തിരഞ്ഞെടുക്കാന്‍ ആയുഷ് മന്ത്രാലയം അപേക്ഷ ക്ഷണിച്ചിരുന്നു. 711 മുസ്‌ലിംകള്‍ അപേക്ഷ നല്‍കിയെങ്കിലും ഒരാളെപ്പോലും അഭിമുഖത്തിനു ക്ഷണിക്കുകയോ തിരഞ്ഞെടുക്കുകയോ ചെയ്തില്ല.
അഭിമുഖത്തിനായി വിളിച്ച 26 പേരില്‍ എല്ലാവരും ഹിന്ദു വിഭാഗക്കാരായിരുന്നു. 2015 ഒക്ടോബര്‍ വരെ ഇന്ത്യക്കകത്തെ യോഗാധ്യാപകരുടെ തസ്തികയിലേക്ക് 3841 മുസ്‌ലിംകള്‍ അപേക്ഷ നല്‍കിയിരുന്നെങ്കിലും ആരെയും പരിഗണിച്ചില്ല. ആയുര്‍വേദം, യോഗ, നാച്ചുറോപ്പതി, യൂനാനി, സിദ്ദ, ഹോമിയോപ്പതി തുടങ്ങിയവയെയും പരമ്പരാഗത ചികില്‍സാരീതികളെയും പ്രോല്‍സാഹിപ്പിക്കുകയെന്നതാണ് ആയുഷ് മന്ത്രാലയത്തിന്റെ ചുമതല.
കഴിഞ്ഞ ഒക്ടോബര്‍ 15നാണ് മന്ത്രാലയം ലോക യോഗാദിനം ആചരിച്ചത്. എന്നാല്‍, ആരോപണങ്ങള്‍ ആയുഷ് മന്ത്രി ശ്രീപാദ് നായിക് നിഷേധിച്ചു.
അപേക്ഷകള്‍ മന്ത്രാലയത്തിന്റെ മൂന്ന് ഏജന്‍സികള്‍ക്കു കൈമാറിയിരുന്നു. ബിജെപി സര്‍ക്കാരിനെ അപമാനിക്കാനുള്ള ശ്രമമാണ് ആരോപണങ്ങള്‍ക്കു പിന്നില്‍. ഇതുസംബന്ധിച്ച് അന്വേഷണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it