Alappuzha local

ആയുര്‍വേദ നഴ്‌സസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന് ഇന്നു തുടക്കം



ആലപ്പുഴ: കേരള ഗവണ്‍മെന്റ് ആയൂര്‍വേദ നഴ്‌സസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ഇന്നും നാളെയുമായി ആലപ്പുഴയില്‍ നടക്കുമെന്ന് സ്വാഗത സംഘം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വൈഎംസിഎ ഹാളില്‍ ഇന്ന് രാവിലെ 10ന് സമ്മേളനത്തിന് തുടക്കം കുറിച്ച് പതാകയുയര്‍ത്തും. തുടര്‍ന്ന് കൗണ്‍സില്‍ മീറ്റിംഗ് നടക്കും. വൈകുന്നേരം അഞ്ചിന് കുടുംബ സംഗമം, കലാപരിപാടികള്‍, ആദരിക്കല്‍ എന്നിവ നടക്കും. നാളെ രാവിലെ 10ന് നടക്കുന്ന പൊതുസമ്മേളനം ധനമന്ത്രി തോമസ് ഐസക് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാല്‍ അധ്യക്ഷത വഹിക്കും. വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍ മുഖ്യപ്രഭാഷണം നടത്തും. ആലപ്പുഴ നഗരസഭാ ചെയര്‍മാന്‍ തോമസ് ജോസഫ്, ഭാരതീയ ചികിത്സാ വകുപ്പ് ജോയിന്റ് ഡയറക്ടര്‍മാരായ ഡോ. രമാ കുമാരി, ഡോ. കെ എസ്  പ്രിയ, ഇ ടി മാത്തുക്കുട്ടി സംസാരിക്കും. ഉച്ചയ്ക്ക് 12ന് നടക്കുന്ന പ്രതിനിധി സമ്മേളനം ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടര്‍ ഡോ. അനിത ജേക്കബ് ഉദ്ഘാടനം ചെയ്യും. അസോസിയേഷന്‍ പ്രസിഡന്റ് അക്കാമ്മ പോള്‍ അധ്യക്ഷത വഹിക്കും. ഡോ. ദുര്‍ഗ പ്രസാദ്, എസ് ആര്‍ കേരള വര്‍മ, കെ വി സാബു സംസാരിക്കും. ഉച്ചകഴിഞ്ഞ് റിപ്പോര്‍ട്ട അവതരണവും സംഘടനാ ചര്‍ച്ചയും പ്രമേയാവതരണവും നടക്കും. തുടര്‍ന്ന് ചര്‍ച്ചയ്ക്ക് മറുപടി തെരഞ്ഞെടുപ്പ് എന്നിവയോടെ സമ്മേളന നടപടികള്‍ സമാപിക്കും. ആയൂര്‍വേദ നഴസ്ുമാര്‍ക്ക് എട്ടുമണിക്കൂര്‍ ജോലി നടപ്പിലാക്കുക, ഭാരതീയ ചികിത്സാ വകുപ്പിലും ആയൂര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലും ഔട്ട്‌പേഷ്യന്റ് വിഭാഗത്തിലും നഴ്‌സുമാരെ നിയമിക്കുക. മാനുവല്‍ പരിഷ്‌ക്കരണം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിക്കുമെന്ന്  അസോസിയേഷന്‍ പ്രസിഡന്റ് അക്കാമ്മ പോള്‍, സെക്രട്ടറി വി ടി മാത്തുക്കുട്ടി, കെ ജെ ഷീന, പി എം മേഴ്‌സി, കുമാരി ദേവി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
Next Story

RELATED STORIES

Share it