ആയുര്‍വേദ ചികില്‍സാ രംഗത്ത് ഗവേഷണ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കും: മന്ത്രി

ആലുവ: ആയുര്‍വേദ ചികില്‍സാ രംഗത്ത് ഗവേഷണ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുമെന്നും ആയുര്‍വേദ വിദ്യാഭ്യാസ രംഗത്തെ അപര്യാപ്തതകള്‍ പരിഹരിക്കുമെന്നും മന്ത്രി വി കെ ഇബ്രാഹീം കുഞ്ഞ്. ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ 37ാം സംസ്ഥാന വാര്‍ഷിക കൗണ്‍സില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആയുര്‍വേദം ഭാരതത്തിന്റെ പൈതൃകം ആണെന്നും അദ്ദേഹം പറഞ്ഞു. ആയുര്‍വേദ രംഗത്ത് പിജി പഠനത്തിനുള്ള സൗകര്യങ്ങള്‍ വര്‍ധിപ്പിക്കും. രാജ്യത്തിനു തന്നെ അഭിമാനകരമായ തരത്തിലുള്ള ചികില്‍സയാണ് കേരളത്തില്‍ ആയുര്‍വേദത്തില്‍ ലഭിക്കുന്നത്. വിദേശ രാജ്യങ്ങളില്‍ നിന്നു പോലും ആള്‍ക്കാര്‍ ആയുര്‍വേദ ചികില്‍സയ്ക്കായി കേരളത്തില്‍ എത്തുന്നത് ഇതിന് തെളിവാണെന്നും മന്ത്രി പറഞ്ഞു.
അസോസിയേഷന്റെ ഭിഷക് രത്‌ന അവാര്‍ഡ് ഡോ. സി ഡി സഹദേവന്‍ (തൊടുപുഴ), ആയുര്‍വേദ പ്രചാരകന്‍ പുരസ്‌കാരം ഡോ. കെ ജ്യോതിലാല്‍ (തിരുവനന്തപുരം), മാധ്യമ അവാര്‍ഡ് മാതൃഭൂമി കൊച്ചി ബ്യൂറോ ചീഫ് പി കെ ജയചന്ദ്രന്‍, ആര്യ ഔഷധി ഭിഷക് പ്രവീണ്‍ അവാര്‍ഡ് ഡോ. ഹുറയാര്‍ കുട്ടി (പാലക്കാട്), ലെജന്‍ഡ് ഭിഷക് പ്രതിഭ പുരസ്‌കാരം ഡോ. വഹീദ റഹ്മാന്‍ (പത്തനംതിട്ട), യങ് സയന്റിസ്റ്റ് അവാര്‍ഡ് ഡോ. ദേവി ആര്‍ നായര്‍ (തൃശൂര്‍) എന്നിവര്‍ക്ക് ചടങ്ങില്‍ മന്ത്രി വിതരണം ചെയ്തു.
അസോസിയേഷന്‍ പ്രസിഡന്റ് ഡോ. വിനോദ്കുമാര്‍ അധ്യക്ഷത വഹിച്ചു. അന്‍വര്‍ സാദത്ത് എംഎല്‍എ മുഖ്യാതിഥിയായിരുന്നു. കീഴ്മാട് പഞ്ചായത്ത് പ്രസിഡന്റ് വി വി രമേശന്‍, ഡോ. കെ അനില്‍കുമാര്‍, ആരോഗ്യ സര്‍വകലാശാല പ്രോ വൈസ് ചാന്‍സലര്‍ ഡോ. നളിനാക്ഷന്‍, ഡോ. രഘുനാഥന്‍ നായര്‍, ഡോ. ഷര്‍മദ് ഖാന്‍, ഡോ. എ അജയന്‍, ഡോ. പി എം വാര്യര്‍, ഡോ. ബേബി കൃഷ്ണന്‍, ഡോ. എസ് ജി രമേശ് വാര്യര്‍, ഡോ. ഹണി പ്രസാദ്, ഡോ. കിരാത മൂര്‍ത്തി, ഡോ. ദേവരാജന്‍, ഡോ. കെ എ റിയാസ്, ഡോ. ജയ് മോഹന്‍ ദേവ്, ഡോ. രജിത് ആനന്ദന്‍, ഡോ. ദേവിദാസ് വെള്ളോടി സംസാരിച്ചു.
ആയുര്‍വേദ സര്‍വകലാശാല എത്രയും പെട്ടെന്ന് പ്രവര്‍ത്തനം ആരംഭിക്കണമെന്നും ആയുര്‍വേദ ഡോക്ടര്‍മാരുടെ ഉപരിപഠന സാധ്യതകളുടെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it