Flash News

ആയുര്‍വേദ ചികില്‍സയ്ക്ക് ധനമന്ത്രി ചെലവാക്കിയത് 1,20000 രൂപ

ആയുര്‍വേദ ചികില്‍സയ്ക്ക് ധനമന്ത്രി ചെലവാക്കിയത് 1,20000 രൂപ
X
തിരുവനന്തപുരം: ആരോഗ്യമന്ത്രി കെകെ ശൈലജയും സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനും കണ്ണട വിവാദത്തില്‍ കുടുങ്ങിയതിന് പിന്നാലെ ധനമന്ത്രിക്കെതിരേയും ആക്ഷേപം. ധൂര്‍ത്തുകള്‍ കുറയ്ക്കണമെന്നും സാമ്പത്തിക അച്ചടക്കം പാലിക്കണമെന്നും ഉപദേശിച്ച ധനമന്ത്രി ഡോ.തോമസ് ഐസക് ചികില്‍സയ്ക്കായി സര്‍ക്കാരില്‍ നിന്നും ഒന്നര ലക്ഷത്തോളം രൂപ വാങ്ങിയെന്നാണ് ആരോപണം.



മലപ്പുറം കോട്ടയ്ക്കലിലെ സ്വകാര്യ ആയുര്‍വേദ ആശുപത്രിയിലെ ചികിത്സയ്ക്കായാണ് മന്ത്രി ഒരുലക്ഷത്തി ഇരുപതിനായിരം രൂപ ചെലവിട്ടത്. ഇതില്‍ എണ്‍പതിനായിരം രൂപയും താമസച്ചെലവായാണ് കാണിച്ചിരിക്കുന്നത്. 14 തോര്‍ത്തുകള്‍ വാങ്ങിയതിന്റെ തുകയും ധനമന്ത്രി എഴുതിയെടുത്തതായി രേഖകളില്‍ നിന്ന് വ്യക്തമാകുന്നു.

ചികില്‍സക്കിടെ മരുന്ന് വാങ്ങിയത് ചിലവായത് 21990 രൂപ. മുറിവാടക 79200 രൂപ. മരുന്നിന്റെയും ചികില്‍സയുടെയും മൂന്നിരട്ടിയാണിത്. ചികില്‍സക്കിടെ 14 തോര്‍ത്തുകള്‍ വാങ്ങിയതന്റെ പണമായി 195 രൂപയും ബില്ലിനൊപ്പം എഴുതി വാങ്ങിയിട്ടുണ്ട്. തലയിണയുടെ ചെലവിനത്തില്‍ 250 രൂപയും ബില്ലില്‍ കാണിച്ചിരിക്കുന്നു.

സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനും കണ്ണട വിവാദത്തില്‍ കുടുങ്ങിയതിന തൊട്ടു പിന്നാലെയാണ് ധനമന്ത്രിക്കെതിരെ ആരോപണം ഉയര്‍ന്നിരിക്കുന്നത്. 49,900 രൂപയുടെ കണ്ണടയാണ് സ്പീക്കര്‍ സര്‍ക്കാര്‍ ചെലവില്‍ വാങ്ങിയത്. നിയമസഭാ സെക്രട്ടറിയേറ്റില്‍നിന്നു വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളിലാണ് സ്പീക്കറുടെ കണ്ണടയുടെ വില പുറത്തുവന്നത്. 45,000 രൂപയാണ് കണ്ണടയുടെ ലെന്‍സിന്റെ വില. ഫ്രെയിമിന് 4,990 രൂപയും.

ഇതിനിടെ, 2016 ഒക്‌ടോബര്‍ അഞ്ചു മുതല്‍ 2018 ജനുവരി 19 വരെ, 4,25,000ല്‍ ഏറെ രൂപ മെഡിക്കല്‍ റീ ഇമ്പേഴ്‌സ്‌മെന്റായി ശ്രീരാമകൃഷ്ണന്‍ കൈപ്പറ്റിയതായും രേഖകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഇതിന്റെ ബില്ലിന്റെ പകര്‍പ്പുകള്‍ കൈമാറാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തയാറായില്ല.
Next Story

RELATED STORIES

Share it