kasaragod local

ആയുര്‍വേദ ആശുപത്രിയുടെ സ്ഥലം അളന്നുതിട്ടപ്പെടുത്തും

കാസര്‍കോട്: താലൂക്ക് ആയുര്‍വേദആശുപത്രിയുടെ സ്ഥലം അളന്ന് തിട്ടപ്പെടുത്താ ന്‍ തീരു—മാനിച്ചു. കഴിഞ്ഞ ദിവസം ചേര്‍ന്ന താലൂക്ക് വികസന സമിതി യോഗത്തിലാണ് ആശുപത്രിയുടെ 60 സെന്റ് സ്ഥലം അന്യാധീനപ്പെടാതെ സംരക്ഷിക്കണമെന്ന് തീരുമാനമുണ്ടായത്. ഇതുസംബന്ധിച്ച് നവംബര്‍ ഏഴിന് തേജസ് റിപോര്‍ട്ട് ചെയ്തതോടെയാണ് സംഭവത്തെ കുറിച്ച് അന്വേഷിക്കാനും സ്ഥലം സംരക്ഷിക്കാനും താലൂക്ക് സമിതി തീരുമാനിച്ചത്. ആശുപത്രി സ്ഥലത്ത് കൂടി കടന്നു പോകുന്ന റോഡ് നഗരസഭയുടെ നേതൃത്വത്തില്‍ അതിര്‍ത്തിയിലൂടെ പുനര്‍നിര്‍മിക്കാനും തീരുമാനിച്ചു.
ഇതിന്റെ ആദ്യപടിയായി 11ന് താലൂക്ക് സര്‍വേയറുടെ സാന്നിധ്യത്തില്‍ ആശുപത്രി സ്ഥലം അളന്ന് തിരിച്ച് കല്ലിടാന്‍ ധാരണയായി. ആശുപത്രി കോംപൗണ്ടിന്റെ വടക്കുഭാഗത്തൂടെ പരിസരത്തെ മൂന്ന് കുടുംബങ്ങള്‍ പോകുന്ന റോഡിനെ ചൊല്ലി നേരത്തെ തര്‍ക്കമുണ്ടായിരുന്നു. നേരത്തെ സ്ഥലം അളക്കുമ്പോള്‍ ഇവര്‍ തടസ്സപ്പെടുത്താനും ശ്രമമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ പോലിസ് സാന്നിദ്ധ്യത്തില്‍ സ്ഥലം അളന്ന് തിരിക്കാനും തീരുമാനിച്ചിട്ടുണ്ട്. നിലവില്‍ ഇപ്പോള്‍ 25 സെന്റ് സ്ഥലം മാത്രമാണ് ആശുപത്രിക്കായി പ്രയോജനപ്പെടുന്നത്. മുഴുവന്‍ സ്ഥലവും മതില്‍ കെട്ടി സംരക്ഷിക്കുകയാണെങ്കില്‍ ആശുപത്രിക്ക് വേണ്ടി ഫണ്ട് ലഭ്യമാക്കാമെന്ന് എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ അറിയിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it