kozhikode local

ആയുര്‍വേദത്തിനായി ഐഐടി മാതൃകയില്‍ സ്ഥാപനംതുടങ്ങണമെന്ന്

കോഴിക്കോട്: ആയുര്‍വേദത്തെ പ്രോല്‍സാഹിപ്പിക്കാന്‍ ഐഐടി മാതൃകയില്‍ സ്ഥാപനങ്ങള്‍ തുടങ്ങമെന്ന് ദേശീയ ആയുഷ് മന്ത്രി ശ്രീപദ് യസോ നായക്.
സ്വപ്‌നനഗരിയില്‍ നടക്കുന്ന ആഗോള ആയുര്‍വേദ ഉല്‍സവത്തിന്റെ ഭാഗമായുള്ള വിഷന്‍ കോണ്‍ക്ലേവ് ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയുടെ പരമ്പരാഗത ചികില്‍സാരീതികള്‍ തികച്ചും പ്രകൃതിയോടിണങ്ങിയതാണ്. ഇത് മനുഷ്യനെ ആരോഗ്യമുള്ള ആരോഗ്യവും മനസ്സും പ്രധാനം ചെയ്യുന്നു. ടഇതുവഴി മികച്ച് ജീവിതവും നയിക്കാന്‍ കഴിയുന്നു. ആയുര്‍വേദത്തിന്റെ ആസ്ഥാനമാണ് കേരളം. ഗുണമേന്മ ഉറപ്പാക്കുന്ന രീതിയില്‍ ആയുര്‍വേദ ചികില്‍സാ സമ്പ്രദായത്തെ മെച്ചപ്പെടുത്തേണ്ടതുണ്ട്.
ആയുര്‍വേദത്തില്‍ കുറഞ്ഞ ചിലവില്‍ മികച്ച ചികില്‍സ ലഭ്യമാക്കാന്‍ നടപടി എടുക്കേണ്ടതുണ്ടെന്നും ശ്രീപത് ശ്രീപദ് യസോ നായക്. വിഷന്‍ കോണ്‍ക്ലേവ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു.
Next Story

RELATED STORIES

Share it