Flash News

ആയുധ വ്യവസായി ഖഷോഗി അന്തരിച്ചു



ലണ്ടന്‍: വിവാദ ആയുധ വ്യവസായി അദ്‌നാന്‍ ഖഷോഗി (81) അന്തരിച്ചു. അസുഖങ്ങളെ തുടര്‍ന്ന് ലണ്ടനിലെ സെന്റ് തോമസ് ആശുപത്രിയിലായിരുന്നു അന്ത്യം.1980-90 കാലഘട്ടങ്ങളില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വലിയ സ്വാധീനം ചെലുത്തിയ ആളായിരുന്നു സൗദി അറേബ്യയില്‍ ജനിച്ച ഖഷോഗി. ലോകത്തെ ഏറ്റവും സമ്പന്നരുടെ പട്ടകയിലുണ്ടായിരുന്ന ഖഷോഗി മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിമാരായ രാജീവ് ഗാന്ധി, ചന്ദ്രശേഖര്‍ എന്നിവരുമായും ബന്ധം പുലര്‍ത്തിയിരുന്നു. അടുത്തിടെ അന്തരിച്ച വിവാദ ആള്‍ദൈവം ചന്ദ്രസ്വാമിയെ തന്റെ ഗുരുവും അടുത്ത സുഹൃത്തുമായാണ് ഖഷോഗി വിശേഷിപ്പിച്ചിരുന്നത്.
Next Story

RELATED STORIES

Share it