kannur local

ആയുധവുമായി യുവാവ് അറസ്റ്റില്‍

ഇരിട്ടി: മീത്തലെ പുന്നാട് ആയുധവുമായി യുവാവ് അറസ്റ്റില്‍. പുന്നാട്ടെ ഉറിഞ്ഞേരി പ്രജീഷി(28)നെയാണ് ഇരിട്ടി എസ്‌ഐ സുധീര്‍ കല്ലന്‍ അറസ്റ്റ് ചെയ്തത്.
രഹസ്യ വിവരത്തെ തുടര്‍ന്ന് പോലിസ് നടത്തിയ പരിശോധനയിലാണ് മീത്തലെ പുന്നാട്ടെ സിപിഎം ഓഫിസിനു സമീപം ആയുധങ്ങള്‍ മൂര്‍ച്ച കൂട്ടുകയായിരുന്ന പ്രജീഷ് പിടിയിലായത്. കൂടെയുണ്ടായിരുന്ന ഒരാള്‍ ഓടിരക്ഷപ്പെട്ടതായി പോലിസ് പറഞ്ഞു.
ഒരു വാളും ഒരു കൊടുവാളുമാണ് യുവാവില്‍ നിന്ന് പിടികൂടിയത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്ന് പോലിസ് അറിയിച്ചു.
Next Story

RELATED STORIES

Share it