ആയുധക്കയറ്റുമതി: വിയറ്റ്‌നാമിനുമേലുള്ള ഉപരോധം യുഎസ് റദ്ദാക്കി

ഹാനോയ്: വിയറ്റ്‌നാമിനുമേല്‍ പതിറ്റാണ്ടുകളായി തുടരുന്ന ആയുധക്കയറ്റുമതി ഉപരോധം റദ്ദാക്കുന്നതായി യുഎസ് പ്രസിഡന്റ് ബറാക് ഒബാമ അറിയിച്ചു.
കമ്മ്യൂണിസ്റ്റ് രാജ്യമായ വിയറ്റ്‌നാമിലെ ആദ്യ സന്ദര്‍ശനവേളയിലാണ് ഒബാമ ഇക്കാര്യം അറിയിച്ചത്. ഉപരോധം പൂര്‍ണമായും എടുത്തുകളയുന്നതായും ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 1984ലാണ് യുഎസ് വിയറ്റ്‌നാമിനുമേല്‍ ഉപരോധം ഏര്‍പ്പെടുത്തിയത്. തുടര്‍ന്ന്, 2014ല്‍ ഉപരോധം ഭാഗികമായി നീക്കി. യുദ്ധശത്രുരാജ്യങ്ങളായിരുന്ന ഇരുനാടുകളും തമ്മില്‍ സൈനിക സഹകരണവും പരസ്പരവിശ്വാസവും വര്‍ധിപ്പിക്കുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ ഒബാമ പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ ജലപാതകളിലൊന്നായ തെക്കന്‍ ചൈനാക്കടലില്‍ ചൈന അവകാശവാദം ശക്തമാക്കിയ സാഹചര്യത്തിലാണ് യുഎസിനയത്തിന്റെ ഭാഗമായല്ല നടപടിയെന്ന് ഒബാമ പറഞ്ഞു.
അതേസമയം, യുഎസുമായി ആയുധ വ്യാപാരബന്ധത്തിലേര്‍പ്പെടുന്നതിനു മുമ്പ് വിയറ്റ്‌നാമിലെ മനുഷ്യാവകാശലംഘനങ്ങള്‍ കുറയ്ക്കുന്നതിനും ജനങ്ങള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം ഉറപ്പാക്കുന്നതിനുമുള്ള നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളണമെന്ന് വൈറ്റ്ഹൗസ് അറിയിച്ചു. ഉപാധി പാലിക്കപ്പെട്ടാല്‍ സ്വയം പ്രതിരോധത്തിനായുള്ള ആയുധങ്ങള്‍ വിയറ്റ്‌നാമിനു സ്വന്തമാക്കാമെന്നും യുഎസ് അറിയിച്ചു.
അതേസമയം, ഉപരോധം എടുത്തുകളഞ്ഞതില്‍ വിയറ്റ്‌നാം പ്രസിഡന്റ് ട്രാന്‍ ഡായ് ക്വാങ് യുഎസിന് നന്ദിയറിയിച്ചു.
Next Story

RELATED STORIES

Share it