ആയുധക്കടത്ത്: സ്‌പെയിനില്‍ ഇന്ത്യക്കാര്‍ അറസ്റ്റില്‍

മാഡ്രിഡ്: ശത്രു വിമാനങ്ങളെ ആക്രമിക്കാന്‍ ഉപയോഗിക്കുന്ന റഷ്യന്‍ നിര്‍മിത മിസൈലുകളുടെ കള്ളക്കടത്തുമായി ബന്ധപ്പെട്ട് രണ്ട് ഇന്ത്യക്കാരെ സ്‌പെയിന്‍ പോലിസ് അറസ്റ്റ് ചെയ്തു. ഇരുവരെയും യുഎസിനു കൈമാറിയതായി സ്‌പെയിന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. കുറ്റകൃത്യം നടന്ന രാജ്യത്തിന് കുറ്റവാളിയെ കൈമാറുകയെന്ന അന്താരാഷ്ട്ര ഉടമ്പടി പ്രകാരമാണ് കൈമാറ്റം.
ബാഴ്‌സലോണയില്‍ വച്ച് രണ്ടു പാകിസ്താനികളോടൊപ്പമാണ് ഇന്ത്യക്കാര്‍ സ്‌പെയിന്‍ പോലിസിന്റെ പിടിയിലാവുന്നത്. പാകിസ്താന്‍ പൗരന്‍മാരെ നേരത്തേ തന്നെ അമേരിക്കയ്ക്ക് കൈമാറിയിരുന്നു. റഷ്യന്‍ നിര്‍മിത ഇഗ്ലാ മിസൈലുകള്‍ വിദേശ അര്‍ധസൈനിക വിഭാഗങ്ങള്‍ക്ക് കൈമാറാനുള്ള ശ്രമത്തിനിടയിലാണ് സംഘം പിടിയിലായത്.
Next Story

RELATED STORIES

Share it