ആയിരത്തില്‍ താഴെ ഭൂരിപക്ഷം ആറു പേര്‍ക്ക്

കെ എം അക്ബര്‍

ചാവക്കാട്: ആയിരത്തില്‍ താഴെ ഭൂരിപക്ഷത്തിന് ഇത്തവണ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് ആറുപേര്‍. ഇവരില്‍ തൃശൂര്‍ വടക്കാഞ്ചേരിയി ല്‍ നിന്നു വിജയിച്ച കോണ്‍ഗ്രസ്സിലെ അനില്‍ അക്കരെ ആയിരത്തിനുള്ളിലെ ഏറ്റവും ചെറിയ ഭൂരിപക്ഷക്കാരനും തിരുവനന്തപുരം കാട്ടാക്കടയി ല്‍ നിന്നു വിജയിച്ച സിപിഎമ്മിലെ അഡ്വ. ഐ ബി സതീഷ് ആയിരത്തിനുള്ളിലെ ഏറ്റവും വലിയ ഭൂരിപക്ഷക്കാരനുമായി. 43 വോട്ടിനാണ് അനില്‍ അക്കരെ സിപിഎമ്മിലെ മേരി തോമസിനെ പരാജയപ്പെടുത്തിയതെങ്കില്‍ സ്പീക്കര്‍ എ ന്‍ ശക്തനെ 849 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അഡ്വ. ഐ ബി സതീഷ് കീഴടക്കിയത്.
[related]കാസര്‍കോട് മഞ്ചേശ്വരത്തു നിന്നും 89 വോട്ടുകള്‍ക്ക് മുസ്‌ലിം ലീഗിലെ പി ബി അബ്ദുല്‍ റസാഖ് ബിജെപിയുടെ കെ സുരേന്ദ്രനേയും ഇടുക്കി പീരുമേട് നിന്ന് 314 വോട്ടുകള്‍ക്ക് സിപിഐയിലെ ഇ എസ് ബിജിമോള്‍ കോണ്‍ഗ്രസ്സിലെ അഡ്വ. കെ സിറിയക് തോമസിനേയും പരാജയപ്പെടുത്തി. മലപ്പുറം പെരിന്തല്‍മണ്ണയില്‍ നിന്നു വിജയിച്ച മുസ്‌ലിംലീഗിലെ മഞ്ഞളാംകുഴി അലി 579 വോട്ടുകള്‍ക്കാണ് സിപിഎമ്മിലെ വി ശശികുമാറിനെ പിടിച്ചുകെട്ടിയത്.
കോഴിക്കോട് കൊടുവള്ളിയില്‍ നിന്നു വിജയിച്ച എല്‍ഡിഎഫ് സ്വതന്ത്രന്‍ കാരാട്ട് റസാഖ് മുസ്‌ലിംലീഗിലെ എം എ റസാഖിനെ 573 വോട്ടുകള്‍ക്കാണ് കീഴടക്കിയത്. ആയിരത്തി ല്‍ താഴെ ഭൂരിപക്ഷത്തിന് വിജയിച്ച മണ്ഡലങ്ങളില്‍ എസ്ഡിപിഐ നേടിയ വോട്ടുകളും ശ്രദ്ധേയമായി. മഞ്ചേശ്വരത്ത് മുസ്‌ലിംലീഗിനെയാണ് എസ്ഡിപിഐ പിന്തുണച്ചത്.
Next Story

RELATED STORIES

Share it