kasaragod local

ആയിരങ്ങളുടെ സംഗമത്തോടെ സഅദിയ്യ വാര്‍ഷിക സമ്മേളനം സമാപിച്ചു

ദേളി: പതിനായിരങ്ങളുടെ സംഗമം തീര്‍ത്ത് ജാമിഅ സഅദിയ്യ അറബിയ്യയുടെ നാല്‍പത്തിയാറാം വാര്‍ഷികം സമാപിച്ചു.
സമാപന സനദ്ദാന സമ്മേളനം യുഎഇയിലെ പ്രമുഖ പ്രബോധകന്‍ ഡോ. സൈഫ് റാശിദ് അല്‍ ജാബിരി ദുബയ് ഉദ്ഘാടനം ചെയ്തു. സഅദിയ്യ പ്രസിഡന്റ് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. സമസ്ത ഉപാധ്യക്ഷന്‍ അലീ ബാഫഖി തങ്ങള്‍ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വംനല്‍കി. സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ല്യാര്‍ സനദ് ദാനം നിര്‍വഹിച്ചു. സമസ്ത ഖജാഞ്ചി കെ പി ഹംസ മുസ്‌ല്യാര്‍ ചിത്താരി സനദ്ദാന പ്രഭാഷണവും അഖിലേന്ത്യ സുന്നീ ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ല്യാര്‍ മുഖ്യപ്രഭാഷണവും നടത്തി. ജോര്‍ദ്ദാന്‍ അംബാസിഡര്‍ ഹസ്സന്‍ മുഹമ്മദ് അല്‍ ജവാര്‍നഹി, അറബ് ലീഗ് അംബാസഡര്‍ ഡോ. മാസിന്‍ അബ്ബാസ് അല്‍ നഈഫ് അല്‍ മശ്ഹൂദി, സയ്യിദ് മൗലാനാ മുഫ്തി മശ്ഹൂദ് ചെന്നൈ മുഖ്യാതിഥികളായിരുന്നു.
പ്രഥമ നൂറുല്‍ ഉലമാ അവാര്‍ഡ് സമസ്ത വൈസ് പ്രസിഡന്റ്ും സഅദിയ്യ ശരീഅത്ത് കോളജ് പ്രിന്‍സിപ്പലുമായ എ കെ അബ്ദുര്‍റഹ്മാന്‍ മുസ്‌ല്യാര്‍ക്ക് സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ, സയ്യിദ് ഇബ്രാഹിം ഖലീല്‍ ബുഖാരി കടലുണ്ടി എന്നിവര്‍ സമ്മാനിച്ചു. എം അലിക്കുഞ്ഞി മുസ്‌ല്യാര്‍ ഷിറിയ, ബേക്കല്‍ ഇബ്രാഹിം മുസ്‌ല്യാര്‍, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, അബ്ബാസ് മുസ്‌ല്യാര്‍ മഞ്ഞനാടി, എ പി അബ്ദുല്ല മുസ്‌ല്യാര്‍, അബ്ദുല്‍ ലത്തീഫ് സഅദി പഴശ്ശി, എന്‍ വി അബ്ദുര്‍റസാഖ് സഖാഫി, സി എം ഇബ്രാഹിം, മന്ത്രി യൂ ടി ഖാദര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it