Flash News

ആയിരക്കണക്കിന് റോഹിന്‍ഗ്യര്‍ പട്ടിണിയില്‍



കോക്‌സ്ബസാര്‍: മ്യാന്‍മറിലെ റാഖൈന്‍ സംസ്ഥാനത്ത്് ആയിരക്കണക്കിന് റോഹിന്‍ഗ്യര്‍ പട്ടിണിയിലെന്നു സന്നദ്ദപ്രവര്‍ത്തകര്‍. അടിയന്തര വൈദ്യസഹായം ഇവര്‍ക്ക് ആവശ്യമുണ്ട്. റാഖൈനിലെ ക്വാന്‍ ദിനെ ഗ്രാമത്തില്‍ മാത്രം 2000ത്തിലധികം റോഹിന്‍ഗ്യര്‍ ഭക്ഷണമില്ലാതെ കഷ്ടപ്പെടുന്നതായി സന്നദ്ധ പ്രവര്‍ത്തനം നടത്തുന്ന അബ്ദുല്ല മെഹ്മാന്‍ അറിയിച്ചു. മ്യാന്‍മറില്‍ സ്വതന്ത്രരായി സഞ്ചരിക്കാന്‍ തങ്ങള്‍ക്ക് അനുവാദമില്ല. ജനങ്ങള്‍ അതിജീവനത്തിനായി പൊരുതുകയാണെന്നും അദ്ദേഹം അറിയിച്ചു. ക്വാന്‍ ദിനെക്കു സമീപം ചുരുങ്ങിയത് നാല് ഗ്രാമങ്ങളില്‍ റോഹിന്‍ഗ്യ കുടുംബങ്ങള്‍ ഇപ്പോഴുമുണ്ട്. അവര്‍ക്കും അടിയന്തരമായി ഭക്ഷണം എത്തിക്കേണ്ടതുണ്ട്. സൈന്യത്തിന്റെയും ബുദ്ധമതക്കാരായ നാട്ടുകാരുടെയും ഭീഷണിയും ഗ്രാമങ്ങളില്‍ നിലനില്‍ക്കുന്നതായും മെഹ്മാന്‍ അറിയിച്ചു. തങ്ങള്‍ രോഗബാധിതരാണെന്നും എന്നാല്‍ വൈദ്യപരിശോധന തേടാന്‍ പറ്റാത്ത അവസ്ഥയിലാണെന്നും റാഖൈനിലെ കിന്‍തോങില്‍ നിന്നുള്ള റോഹിന്‍ഗ്യന്‍ സ്ത്രീ ടെലഫോണില്‍ അറിയിച്ചതായി അല്‍ ജസീറ റിപോര്‍ട്ട് ചെയ്തു. പ്രദേശത്തെ മാനുഷികാവസ്ഥ ദാരുണമാണെന്നു വടക്കന്‍ റാഖൈന്‍ സന്ദര്‍ശിച്ച 20 നയതന്ത്ര പ്രതിനിധികളുടെ സംഘം അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു.
Next Story

RELATED STORIES

Share it