malappuram local

ആയിരക്കണക്കിന് തെങ്ങുകളും നെല്‍കൃഷിയുമില്ലാതായി

തേഞ്ഞിപ്പലം: കടലുണ്ടിപ്പുഴയില്‍നിന്ന് ഉപ്പ് വെള്ളംകയറി തേഞ്ഞിപ്പലം ഇരുമ്പോത്തിങ്ങ ല്‍ പുഴയോരപ്രദേശം നശിക്കുന്നു .സമീപത്തുള്ള കൈതോട്ടിലൂടെ ഉപ്പുവെള്ളം കയറി ദുരിതമനുഭവിക്കുകയാണെന്നു കര്‍ഷകര്‍ പരാതിപ്പെടുന്നു. ആയിരക്കണക്കിനു തെങ്ങുകളാണ് ഉപ്പുവെള്ളം കയറി നശിച്ചത്.ഇതുമൂലം ലക്ഷക്കണക്കിനു രൂപയുടെ നഷ്ടമാണ് ഉണ്ടായത്. തോടിനു കുറുകെയായി നിര്‍മ്മിച്ച വിസിബി കാലഹരണപ്പെട്ടതാണ് ഉപ്പ് വെള്ളം കയറാനിടയാക്കുന്നത്.
200 ഏക്കര്‍ വയലാണ് ഉപ്പുവെള്ള ഭീഷണിമൂലം കൃഷിയോഗ്യമല്ലാതായത്. അഞ്ചു വര്‍ഷം മുമ്പ് വരെ യഥേഷ്ടം നെല്‍കൃഷിയിറക്കിയ വയലാണിത്.  വര്‍ഷങ്ങളായി ഇപ്പോള്‍ തരിശായി കിടക്കുന്നു. ഉപ്പുവെള്ളം കാരണം ജനങ്ങള്‍ കൃഷി ഒഴിവാക്കി. വിവിധ കര്‍ഷകരുടെതാണ് വയല്‍. 12 വര്‍ഷം മുമ്പു തേഞ്ഞിപ്പലം ഗ്രാമ പഞ്ചായത്ത് നിര്‍മ്മിച്ച തടയണയാണിത്. മരത്തിന്റെ ഷട്ടര്‍ കാലഹരണപ്പെട്ടത് കാരണം കര്‍ഷകര്‍ ദുരിതത്തിലായത്. വേനലില്‍ നെല്‍ കൃഷിക്ക് ഉപയോഗിച്ചിരുന്നത് ഈ കനാലിലെ വെള്ളമാണ്. വേലിയേറ്റത്തില്‍ ഉപ്പുവെളളം കയറുന്നതോടെ നെല്‍കൃഷിയും കര്‍ഷകര്‍ നിര്‍ത്തി.തടയണ പുതുക്കിപ്പണിതാലെ പ്രശ്‌നത്തിന് പരിഹാരമാവു എന്നു ഭുവുടമയും കര്‍ഷകനുമായ കാട്ടുങ്ങല്‍ ദിവാകരന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it