kozhikode local

ആയിരം നാള്‍ പിന്നിട്ട് മുചുകുന്ന് സമരം

മുചുകുന്ന്: കൊയിലാണ്ടി മൂടാടി പഞ്ചായത്തില്‍ മുചുകുന്നിലെ  ഓറിയോണ്‍ ബാറ്ററി കമ്പനിക്കെതിരെയുള്ള സമരം ആയിരം ദിവസം പിന്നിടുന്നു. മുചുകുന്നിലെ  സിഡ്‌കോ വ്യവസായ പാര്‍ക്കിലെ ലെഡ് നിര്‍ധിഷ്ഠിത റെഡ് കാറ്റഗറിയില്‍പെട്ട ബാറ്ററി കമ്പനിക്കെതിരെയാണ് സമരം.
ബാറ്ററി നിര്‍മാണ ശാലകള്‍ ജനവാസകേന്ദ്രത്തില്‍ പാടില്ലെന്നിരിക്കെ ജനങ്ങള്‍ തിങ്ങിപാര്‍ക്കുന്ന നെരവത്ത് കോളനി, പാലയാടി മീത്തല്‍, ചെറുവാനത്ത കോളനി എന്നിവയുടെ നടുക്കാണ് കമ്പനി സ്ഥാപിക്കുന്നത്.ഗവണ്‍മെന്റെ് കോളജ്, രണ്ട് അംഗനവാടി, മുചുകുന്ന് നോര്‍ത്ത് യുപി സ്‌കൂള്‍, പഞ്ചായത്ത കിണര്‍, കുടിവെള്ള ടാങ്ക് എന്നിവയും ഇതിനടുത്തായിട്ടുണ്ട്.
ജനകീയ കര്‍മ്മസമിതിയുടെ ആഭിമുഖ്യത്തില്‍ നടന്ന നിരവധി പ്രക്ഷോഭപരിപാടികളുടെ ഫലമായി മൂടാടി ഗ്രാമപ്പഞ്ചായത്ത് കമ്പനിക്ക സ്റ്റോപ്പ് മെമ്മോ നല്‍കി.
കുറഞ്ഞ അളവില്‍ ഭൂഗര്‍ഭ ജലാശയമുശള്ള സ്ഥലമാണെന്നും കമ്പനി വന്നാല്‍ രൂക്ഷമായ ജലക്ഷാമത്തിന് ഇടയാകുമെന്നും ഉയര്‍ന്ന പ്രദേശത്തുള്ള കമ്പനിയില്‍ നിന്നുള്ള മാലിന്യം പ്രദേശത്തെ കിണര്‍ മലിനമാക്കുമെന്നും ഭൂഗര്‍ഭ ജല വകുപ്പിന്റെ പഠനം പറയുന്നു. ഭൂജല വകുപ്പിന്റെ പഠനത്തെ അടിസ്ഥാനമാക്കി കമ്പനിക്ക് പോലിസ് സുരക്ഷ നല്‍കേണ്ടതില്ലെന്ന് കോടതി ഉത്തവിട്ടിരുന്നു.പ്രദേശത്ത് നിയമപരമായി ബാറ്ററി നിര്‍മണത്തിന് അനുമതി കിട്ടില്ലെന്ന്കണ്ട് അസംബ്ലിംഗ് എന്ന പേരില്‍ അനുമതി വാങ്ങാന്‍ ശ്രമിക്കുകയാണെന്ന് ജനകീയ കര്‍മ്മ സമ്മിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
കേരളത്തിലെ പ്രധാനപ്പെട്ട കായലുകളില്‍ ഒന്നായ അകലാപ്പുഴ കായലിനേയും പ്രതികൂലമായി ബാധിക്കും. സമരം ആയിരം ദിവസം പിന്നിടുന്നതിന്റെ ഭാഗമായി ഇന്ന് മുചുകുന്നില്‍ സംസ്‌കാരിക സംഗമം നടക്കും. സംഗമത്തില്‍ കവി പ്രഫ.വീരാന്‍ കുട്ടി, പ്രഫ ടി പി കുഞ്ഞിക്കണ്ണന്‍, ഡോ. ടി വി സജീവ് പങ്കെടുക്കും.
Next Story

RELATED STORIES

Share it