kozhikode local

ആയിരം അഗ്നിച്ചിറകുമായി എപിജെ സ്മൃതിയാത്ര രണ്ടാംഘട്ടം സമാപിച്ചു

കോഴിക്കോട്: വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറിയിലെ നാഷണല്‍ സര്‍വീസ് സ്‌കീം ആരംഭിച്ച ഡോ. എപിജെ അബ്ദുല്‍കലാം സ്മൃതി യാത്ര ' ആയിരം ചിറകുമായി ' കോഴിക്കോട് കടപ്പുറത്ത് സമാപിച്ചു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി പികെ അ്ബ്ദുറബ്ബ് ഉദ്ഘാടനം ചെയ്തു.
കുറ്റിച്ചിറ ഗവ : വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ നിന്നും സ്മൃതി യാത്ര സ്വീകരണ റാലി പുറപെട്ട് ബീച്ചിലെത്തുകയായിരുന്നു. 1000 ലൈബ്രറികളെ പ്രതിനിധീകരിച്ച് 1000 എന്‍എസ്എസ് വളണ്ടിയര്‍മാര്‍ ആയിരം ബലൂണുകള്‍ പറത്തി.ഒക്ടോബര്‍ 15 ന് ലോക വിദ്യാര്‍ത്ഥി ദിനത്തില്‍ കലാമിന്റെ സ്മൃതി മണ്ഡപത്തില്‍ നിന്നാരംഭിച്ച് ' രാമേശ്വരം മുതല്‍ രാഷ്ട്പ്രതി ഭവന്‍ വരെ ' എന്ന യാത്ര സംസ്ഥാനത്തെ 14 ജില്ലകളിലെ ആയിരത്തിലേറെ ഗ്രാമങ്ങളില്‍ സഞ്ചരിച്ചതായി നേരത്തെ വാര്‍ത്താസമ്മേളനത്തില്‍ വിഎച്ച്എസ്ഇ ഡയറക്ടര്‍ കെപി നൗഫല്‍, എന്‍എസ്എസ് സ്റ്റേറ്റ് കോഡിനേറ്റര്‍ ഇ ഫാസില്‍, തിരുമലൈ രാജ്കുമാര്‍ എന്നിവര്‍ അറിയിച്ചു. ആയിരം ഗ്രാമങ്ങളിലായി ആയിരം എന്‍എസ്എസ് വളണ്ടിയര്‍മാരുടെ വീടുകളില്‍ ഹോം ലൈബ്രറികള്‍ സ്ഥാപിച്ചു. ഒരു ലക്ഷം പുസ്തകങ്ങള്‍ 10 ലക്ഷം വായനക്കാര്‍ ഇതാണ് ലക്ഷ്യം. കുട്ടിലൈബ്രറിയന്‍മാര്‍ സായാഹ്നങ്ങളിലും അവധി ദിവസങ്ങളിലും വീടുകളില്‍ പുസത്കം എത്തിക്കും.
ലൈബ്രറിക്കാവിശ്യമായ അനുബന്ധ ഉപകരണങ്ങളും പുസ്തകങ്ങളും സുമനവുകള്‍ നല്‍കിയതാണ്. മൂന്നാംഘട്ട യാത്ര 23 ന് തിരുവനന്തപുരത്ത് നിന്നാരംഭിക്കും 27 ന് രാവിലെ രാഷ്ട്രപതി ഭവനിലെത്തും.
Next Story

RELATED STORIES

Share it