kannur local

ആയിപ്പുഴ വാഹനാപകടം; നാട്ടുകാര്‍ റോഡ് ഉപരോധിച്ചു

ഇരിക്കൂര്‍: ആയിപ്പുഴ ബസ് സ്റ്റോപ്പിനു സമീപം കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തില്‍ വിദ്യാര്‍ഥി മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ വാഹനങ്ങളുടെ അമിതവേഗതയില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. രണ്ടുവര്‍ഷത്തിനുള്ളില്‍ അഞ്ചുപേരാണ് ഇവിടെ വാഹനാപകടത്തില്‍ മരിച്ചത്.
ഇരിക്കൂര്‍-ചാലോട് റോഡ് മെക്കാഡം ടാറിങ് ചെയ്തതോടെ വാഹനങ്ങള്‍ അമിതവേഗത്തിലാണ് ഇതുവഴി പോവുന്നത്. നാലു റോഡുകള്‍ കൂട്ടിമുട്ടുന്ന ഇവിടെ സിഗ്‌നല്‍ സംവിധാനമോ മറ്റ് സൂചനാ ബോര്‍ഡുകളോ സ്ഥാപിച്ചിട്ടില്ല. ജനകീയ സമിതി നടത്തിയ റോഡ് ഉപരോധത്തെ തുടര്‍ന്ന് ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ഇരിക്കൂര്‍ എസ്‌ഐ കെ വി മഹേഷിന്റെയും മട്ടന്നൂര്‍ സി ഐ ഉത്തംദാസിന്റെയും നേതൃത്വത്തില്‍ പോലിസ് സ്ഥലത്തെത്തി. ഏറെ നേരത്തെ ചര്‍ച്ചയ്‌ക്കൊടുവിലാണ് ജനങ്ങള്‍ ഉപരോധം അവസാനിപ്പിച്ചത്. ആയിപ്പുഴയിലെ അപകടമേഖലയില്‍ അടിയന്തരമായി ട്രാഫിക് കോണ്‍ ബോക്‌സുകള്‍ സ്ഥാപിക്കാനും സ്പീഡ് ഡിവൈഡറുകള്‍ സ്ഥാപിച്ച് വേഗത നിയന്ത്രിക്കാനും തീരുമാനിച്ചു. വി നാസര്‍, എന്‍ പി ഫിറോസ്, കെ അബു, കെ എ അനീസ്, മുഹമ്മദലി, വി അശ്‌റഫ്, പാറമ്മേല്‍ ഇസ്മാഈല്‍, ഇഖ്ബാല്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it