kozhikode local

ആയഞ്ചേരിയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ സര്‍വകക്ഷിയോഗ ആഹ്വാനം



ആയഞ്ചേരി: ആയഞ്ചേരിയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ സര്‍വകക്ഷിയോഗം ആഹ്വാനം ചെയ്തു. അക്രമസംഭവങ്ങളെ യോഗം അപലപിച്ചു. ആയഞ്ചേരിയില്‍ പോലിസ് സ്‌റ്റേഷന്‍ സ്ഥാപിക്കണം. എല്ലാ വാര്‍ഡുകളിലും ജാഗ്രതസമിതികള്‍ രൂപീകരിക്കും. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം എം നശീദ അധ്യക്ഷത വഹിച്ചു. തഹസില്‍ദാര്‍ പി കെ സതീഷ് കുമാര്‍, എസ്‌ഐ സനല്‍രാജ്, പി എം ഷിജിത്ത്, തേറത്ത് കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍, നൊച്ചാട്ട് കുഞ്ഞബ്ദുല്ല, രൂപ കേളോത്ത്, ടി വി കുഞ്ഞിരാമന്‍, ബാബു കുളങ്ങരത്ത്, എന്‍ കെ ചന്ദ്രന്‍, സി എം ഷാജി, കെ സോമന്‍, എന്‍ കെ ഗോവിന്ദന്‍, കാട്ടില്‍ മൊയ്തു, മുത്തുതങ്ങള്‍, ഹമീദ്, മന്‍സൂര്‍ എടവലത്ത് എന്നിവര്‍ സംസാരിച്ചു. ബിജെപി സര്‍വകക്ഷിയോഗം ബഹിഷ്‌കരിച്ചു.  ബോംബാക്രമണം നടന്ന ബിജെപി നേതാവ്  രാമദാസ് മണലേരിയുടെ വീട് സര്‍വകക്ഷി പ്രതിനിധി സംഘം സന്ദര്‍ശിച്ചു. യോഗം ബിജെപി ബഹിഷ്‌കരിച്ചുവടകര: ആയഞ്ചേരിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ബിജെപി നേതാക്കളുടെ വീടുകള്‍ക്ക് നേരെയുണ്ടായ അക്രമ സംഭവങ്ങളെ സര്‍വ കക്ഷിയോഗം അപലപിച്ചു. കളക്റ്ററേറ്റില്‍ നടന്ന സര്‍വകക്ഷി തീരുമാനം ലംഘിച്ചുകൊണ്ട് സമാധാനം നിലനില്‍ക്കുന്ന പ്രദേശത്ത് അക്രമം നടത്തിയതില്‍ പ്രതിഷേധിച്ചാണ് ബിജെപി യോഗം ബഹിഷ്‌കരിച്ചത്. അക്രമികള്‍ക്കെതിരേ മുഖം നോക്കാതെ നടപടി സ്വീകരിക്കാനും യോഗം പോലിസിനോട് ആവശ്യപ്പെട്ടു. വാര്‍ഡുകള്‍ തോറും ജാഗ്രത സമിതികള്‍ രൂപീകരിക്കാനും തീരുമാനിച്ചു. യോഗത്തിന് ശേഷം അക്രമം നടന്ന രാംദാസ് മണലേരിയുടെ വീട് സര്‍വകക്ഷി സംഘം സന്ദര്‍ശിച്ചു. സമാധാന ശ്രമങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കുമെന്ന് ബിജെപി നേതാക്കള്‍ ഉറപ്പ് നല്‍കിയതായി സര്‍വ്വകക്ഷി നേതാക്കള്‍ അറിയിച്ചു. യോഗത്തില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നഷീത എംഎം അധ്യക്ഷത വഹിച്ചു. തഹസില്‍ദാര്‍ പികെ സതീഷ്‌കുമാര്‍, വടകര എസ്‌ഐ എം സനല്‍രാജ്, തേറത്ത് കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍, നൊച്ചാട്ട് കുഞ്ഞബ്ദുള്ള, സിവി കുഞ്ഞിരാമന്‍, കാട്ടില്‍ മൊയ്തു, എന്‍കെ ഗോവിന്ദന്‍, എ സോമന്‍, രൂപ കേളോത്ത്, ബാബു കുളങ്ങരത്ത്, എംകെ ചന്ദ്രന്‍, സിഎം ഷാജി, മുത്തു തങ്ങള്‍, സിഎച്ച് ഹമീദ്, ടിവി കുഞ്ഞിരാമന്‍, മന്‍സൂര്‍ എടവലത്ത് എന്നിവര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it