thrissur local

ആമ്പല്ലൂരില്‍ വ്യത്യസ്ത വാഹനാപകടങ്ങളില്‍ നാലുപേര്‍ക്ക് പരിക്ക്

പുതുക്കാട്: ആമ്പല്ലൂരില്‍ മൂന്ന് വ്യത്യസ്ത വാഹനാപകടങ്ങളില്‍ നാലുപേര്‍ക്ക് പരിക്കേറ്റു. അളഗപ്പനഗര്‍ പോളിടെക്‌നിക്കിനു സമീപം റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്വകാര്യ ബസ്സിനു പുറകില്‍ മറ്റൊരു ബസ്സിടിച്ചു. നിര്‍ത്തിയിട്ടിരുന്ന ബസ് ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട് സമീപത്തെ ടയര്‍ കടയിലേക്ക് ഇടിച്ചു കയറി.
ബസ് വരുന്നത് കണ്ട് കടയിലുണ്ടായിരുന്നവര്‍ ഓടി മാറിയതു മൂലം ദുരന്തം ഒഴിവായി. അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. ടയര്‍ കടയുടെ മുമ്പിലുണ്ടായിരുന്ന രണ്ട് ബൈക്കുകള്‍ക്കും ഒരു സൈക്കിളിനും കേടുപാടുകള്‍ സംഭവിച്ചു.
ഇന്നലെ രാവിലെ പത്തോടെയായിരുന്നു അപകടം. വരന്തരപ്പിള്ളിയില്‍ നിന്നും തൃശൂരിലേക്ക് നിരവധി യാത്രക്കാരുമായി വരികയായിരുന്ന ബസ്സാണ് അപകടത്തില്‍പ്പെട്ടത്. ആമ്പല്ലൂരില്‍ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ ഓടയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്കേറ്റു. വെണ്ടൂര്‍ മുളപറമ്പില്‍ രവി(63)ക്കാണ് പരിക്കേറ്റത്. ഇന്നലെ പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു അപകടം. ആമ്പല്ലൂരിലെ തിയറ്റര്‍ ജീവനക്കാരനായ ഇയാള്‍ ജോലി കഴിഞ്ഞ് മടങ്ങുമ്പോഴാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റ രവിയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആമ്പല്ലൂരില്‍ സിഗ്നല്‍ തെറ്റിച്ചു വന്ന ലോറി മൂന്നു വാഹനങ്ങളിലിടിച്ച് രണ്ടു പേര്‍ക്ക് പരിക്കേറ്റു. ലോറി ഇടിച്ച പെട്ടിഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറ്റൊരു പെട്ടി ഓട്ടോറിക്ഷയിലും സ്‌കൂട്ടറിലുമിടിച്ചാണ് അപകടമുണ്ടായത്. സ്‌കൂട്ടര്‍ യാത്രികനും ഓട്ടോ ഡ്രൈവര്‍ക്കുമാണ് പരിക്കേറ്റത്.
Next Story

RELATED STORIES

Share it