Flash News

ആമിര്‍ഖാനും കപില്‍ദേവിനും ദീനാനാഥ് മങ്കേഷ്‌കര്‍ അവാര്‍ഡ്



മുംബൈ: 75ാംമത് മാസ്റ്റര്‍ ദീനാനാഥ് മങ്കേഷ്‌കര്‍ അവാര്‍ഡിന് നടന്‍ ആമിര്‍ഖാനും ക്രിക്കറ്റ് താരം കപില്‍ദേവും അര്‍ഹരായി. 24ന് നടക്കുന്ന ചടങ്ങില്‍ ഇരുവര്‍ക്കും അവാര്‍ഡ് സമ്മാനിച്ചു. ദംഗല്‍ എന്ന സിനിമയിലെ അഭിനയത്തിനാണ് ആമിര്‍ഖാന് വിശേഷ പുരസ്‌കാര്‍ ലഭിച്ചത്. ഇന്ത്യന്‍ ക്രിക്കറ്റിന് നല്‍കിയ സമഗ്ര സംഭാവന കണക്കിലെടുത്തിട്ടാണ് കപില്‍ദേവിന് അവാര്‍ഡ്. ഹിന്ദി സിനിമയിലെ ഇതിഹാസതാരം വൈജയന്തി മാലയെ മാസ്റ്റര്‍ ദീനാനാഥ് വിശേഷ് പുരസ്‌കാരം നല്‍കി ആദരിക്കും. മികച്ച നാടകത്തിനുള്ള മോഹന്‍ വാഗ് അവാര്‍ഡ് സുനില്‍ ബാര്‍വെയ്ക്ക് സമ്മാനിക്കും.സംഗീത, നാടക, സാഹിത്യ, സാമൂഹിക രംഗങ്ങളില്‍ മികച്ച സംഭാവനകള്‍ നല്‍കിയവര്‍ക്കും അവാര്‍ഡുകള്‍ സമ്മാനിക്കുമെന്ന് ഹൃദയേഷ് ആര്‍ട്‌സിലെ അവിനാഗ് പ്രഭാവല്‍ക്കര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
Next Story

RELATED STORIES

Share it