Flash News

ആമയെ കൊന്ന് കറിവെച്ച കേസില്‍ രണ്ട് പേര്‍ റിമാണ്ടില്‍

ആമയെ കൊന്ന് കറിവെച്ച കേസില്‍ രണ്ട് പേര്‍ റിമാണ്ടില്‍
X


ആദൂര്‍: ആമയെ കൊന്ന് കറിവെച്ച കേസില്‍ രണ്ട് പേര്‍ റിമാണ്ടില്‍. മുന്നാട് മരുതക്കുളത്തെ എ. ദാമോദരന്‍ (29), പി.വി അനന്തന്‍(38) എന്നിവരെയാണ് കോടതി രണ്ടാഴ്ചത്തേക്ക് റിമാണ്ട് ചെയ്തത്. അഡൂര്‍ പാണ്ടി വനം വകുപ്പ് അധികൃതര്‍ക്ക് കിട്ടിയ രഹസ്യ വിവരത്തെത്തുടര്‍ന്ന് സെക്ഷന്‍ ഓഫീസര്‍ എം.കെ നാരായണന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് കരയാമയെ ഇറച്ചിയാക്കി ഭക്ഷിച്ചതായി കണ്ടെത്തിയത്.
ബേഡഡുക്ക മുന്നാട് മരുതക്കുളത്തെ പുഴക്കരയില്‍ നിന്നാണ് ആമയെ പിടിച്ചതെന്ന് വ്യക്തമായി. ആമയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. ബീറ്റ് ഓഫീസര്‍മാരായ ലക്ഷ്മണന്‍, ബാബു, പി.സി യശോദ എന്നിവരും പരിശോധനക്കുണ്ടായിരുന്നു.
Next Story

RELATED STORIES

Share it