thrissur local

ആമയെ കടത്തിയ രണ്ടുപേര്‍ അറസ്റ്റില്‍

ചാലക്കുടി: വംശനാശ ഭീഷണി നേരിടുന്ന ഇനത്തില്‍പെട്ട ആമയെ കടത്തികൊണ്ട് പോവുകയായിരുന്ന സംഘത്തെ ചാലക്കുടി എക്‌സൈസ് സംഘം പിടികൂടി.
വൈശേലി ലക്ഷംവീട് കോളനിയില്‍ കട്ടത്തറ വീട്ടില്‍ സുരേഷ്, വെറ്റിലപ്പാറ ചെഞ്ചേരിവളപ്പില്‍ മനേഷ് എന്നിരേയാണ് പിടികൂടിയത്. ഇവര്‍ക്കെതിരേ ഏഷ്യന്‍ ജൈജാന്റിക് ടോര്‍ട്ടസ് ഇനത്തില്‍പെട്ട  വംശനാശം നേരിടുന്ന ആമയെ കൈവശം വച്ചകുറ്റത്തിന് ചാലക്കുടി റെയഞ്ച് അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സി എല്‍ വിന്‍സെന്റ് കേസെടുത്തു.
കണ്ണംകുഴി പ്രദേശത്ത് വ്യാജവാറ്റ് പരിശോധന നടത്തുന്നതിനിടെയാണ് സ്‌കൂട്ടറില്‍ പോവുകയായിരുന്ന രണ്ടംസംഘം ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടത്. സംശയം തോന്നിയ ഇവരെ തടഞ്ഞ് നിര്‍ത്തി പരിശോധന നടത്തിയപ്പോഴാണ് സ്‌കൂട്ടറിന്റെ ഫുട്ട്‌റെസ്റ്റില്‍ ചാക്കിലാക്കിയ നിലയില്‍ ആമയെ കണ്ടത്. ഇതിനിടെ രണ്ടംഗസംഘത്തിലെ മനേഷ് ഓടി രക്ഷപ്പെട്ടു.
പിടിയിലായ പ്രതിയേയും ആമയേയും പിന്നീട് പരിയാരം ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസിന് കൈമാറി. ഏഷ്യന്‍ ജൈജാന്റിക് ടോര്‍ട്ടസ് ഇനത്തില്‍പെട്ട ഇരുപത് കലോയോളം തൂക്കമുള്ള ആമയാണിതെന്ന് വനപാലകര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it