World

ആഭ്യന്തര സംഘര്‍ഷം: ഇന്ത്യ- ശ്രീലങ്ക ബന്ധം വ്യക്തമാക്കുന്ന രേഖകള്‍ ബ്രിട്ടന്‍ നശിപ്പിച്ചു

ലണ്ടന്‍: ശ്രീലങ്കയിലെ തമിഴ്‌വിമോചനപ്പുലികള്‍ (എല്‍ടിടിഇ)മായുള്ള ആഭ്യന്തര യുദ്ധകാലതത്ത് ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്നതുള്‍പ്പെടെയുള്ള രേഖകള്‍ ബ്രിട്ടന്‍ നശിപ്പിച്ചു. യുകെ ഫോറിങ് ആന്റ് കോമണ്‍വെല്‍ത്ത് ഓഫിസ് (എഫ്‌സിഒ) അധികൃതര്‍ക്ക് സമര്‍പ്പിച്ച രേഖകള്‍ നശിപ്പിച്ചതില്‍ ഗവേഷകര്‍ ആശങ്ക പ്രകടിപ്പിച്ചു.
രാജ്യത്തെ നിയമമനുസരിച്ചാണ് രേഖകള്‍ നശിപ്പിച്ചതെന്ന് എഫ്‌സിഒ അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍, ചരിത്രപരമായി വളരെ പ്രധാനപ്പെട്ട കാലയളവിനെക്കുറിച്ചുള്ള വിവരങ്ങളാണ് ഇല്ലാതായതെന്നു ഗവേഷകര്‍ അഭിപ്രായപ്പെട്ടു.  ആഭ്യന്തര യുദ്ധകാലത്ത് ശ്രീലങ്കയില്‍ ഇന്ത്യന്‍ സമാധാന സേനയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട രേഖകളും നശിപ്പിച്ചിട്ടുണ്ട്.
ഇതു നിയമവിരുദ്ധമായ പ്രവര്‍ത്തനമാണെന്നു തമിഴ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ സ്ഥാപകന്‍ വൈരമുത്തു വരദകുമാര്‍ അറിയിച്ചു. ശ്രീലങ്കയിലെ തമിഴ് വംശജരുടെ ചിത്രം, രാഷ്ട്രീയം, മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ എന്നിവയെക്കുറിച്ചറിയാന്‍ പുതുതലമുറയിലെ ഗവേഷകര്‍ പ്രത്യേക താല്‍പര്യം കാണിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ശ്രീലങ്കന്‍ സൈന്യത്തിന്റെ പരിശീലനത്തില്‍ എസ്എഎസിന്റെയും എംഐ5 എന്നിവയുടെയും പങ്ക് മറച്ചുവയ്ക്കുന്നതിനാണ് രേഖകള്‍ നശിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it