ആഭ്യന്തര കലഹം: മിസോറാമില്‍ ബിജെപി സംഘടനാ തിരഞ്ഞെടുപ്പ് റദ്ദാക്കി

ഐസ്വാള്‍: മിസോറാം ബിജെപിയില്‍ നടത്താനിരുന്ന സംഘടനാ തിരഞ്ഞെടുപ്പ് ആഭ്യന്തര കലഹത്തെത്തുടര്‍ന്ന് മാറ്റിവച്ചു. പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരരംഗത്തുള്ള നാലുപേരില്‍ വൈസ് പ്രസിഡന്റ് ചാണ്‍ഗുര ജഹാവുവിന് വിജയസാധ്യതയുണ്ടായിരുന്നു. എന്നാല്‍ സംസ്ഥാനത്തിനു പുറത്തുള്ളവര്‍ പ്രഫ. ജോണ്‍ വി ഹൂനയെ വോട്ടെടുപ്പില്ലാതെ പ്രസിഡന്റ് സ്ഥാനത്ത് അവരോധിക്കാന്‍ ശ്രമിച്ചുവെന്ന് ജനറല്‍ സെക്രട്ടറി ഛാന്‍ഹിമ പറഞ്ഞു.
പാര്‍ട്ടി പ്രവര്‍ത്തകര്‍ വോട്ടെടുപ്പ് വേണമെന്ന് ആവശ്യപ്പെട്ട് ബഹളം വച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കി പോളിങ് ഉദ്യോഗസ്ഥര്‍ അസമിലേക്ക് പോയി. തിരഞ്ഞെടുപ്പിന്റെ അടുത്ത തിയ്യതി പ്രഖ്യാപിച്ചിട്ടില്ല. വിവരം ബിജെപി ഹൈക്കമാന്‍ഡിനെ അറിയിക്കുമെന്ന് ഛാന്‍ഹിമ പറഞ്ഞു.
Next Story

RELATED STORIES

Share it