kannur local

ആഭ്യന്തരവകുപ്പ് ഗുണ്ട-ക്വട്ടേഷന്‍ സംഘങ്ങളുടെ പിടിയില്‍: ചെന്നിത്തല

കണ്ണൂര്‍: സംസ്ഥാന ആഭ്യന്തരവകുപ്പ് ഗുണ്ടകളുടെയും ക്വട്ടേഷന്‍ സംഘങ്ങളുടെയും പിടിയിലാണെന്നുപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിപിഎം-പോലിസ് ഭീകരതയ്‌ക്കെതിരേ മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പോലിസ് സൂപ്രണ്ട് മുതല്‍ കോണ്‍സ്റ്റബിള്‍മാര്‍ വരെ രാഷ്ട്രീയം കളിക്കുകയാണ്. പിണറായി വിജയന് ആഭ്യന്തരവകുപ്പില്‍ നിയന്ത്രണം നഷ്ടപ്പെട്ടു. സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ന്നിരിക്കുകയാണ്. പോലിസിനെ സ്വതന്ത്രമായി ജോലി ചെയ്യാന്‍ അനുവദിക്കുന്നില്ല. സേനയും ആത്മവീര്യ തകര്‍ക്കുകയാണ്.മുഖ്യമന്ത്രിയുടെ ജില്ലയില്‍ തന്നെ അക്രമങ്ങള്‍ തുടര്‍ക്കഥയായിട്ടുണ്ട്. നിയമസഭയില്‍ ഗിരിപ്രഭാഷണം നടത്തിയാല്‍ അക്രമം നിലയ്ക്കില്ല. മുഖം നോക്കാതെ നടപടിയെടുക്കണം. മുഖ്യമന്ത്രിക്ക് കുറ്റവാളികളെ നിയന്ത്രിക്കാനാവുന്നില്ല. സമാധാനം ആഗ്രഹിക്കുന്നവര്‍ക്ക് ആയുധമെടുക്കാന്‍ താല്‍പര്യമില്ല. എന്നാല്‍ ആത്മരക്ഷാര്‍ത്ഥം തിരിച്ചടിക്കാന്‍ നിര്‍ബന്ധിതരാവും. ജയിലിനുള്ളില്‍ പോലും ലീഗ് പ്രവര്‍ത്തകരെ സിപിഎമ്മുകാര്‍ ആക്രമിക്കുകയാണ്. പോലിസിന്റെ ഇരട്ട നീതി അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് പി കുഞ്ഞിമുഹമ്മദ് അധ്യക്ഷത വഹിച്ചു. മുസ്്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ്, സംസ്ഥാന വൈസ് പ്രസിഡന്റ് വി കെ അബ്ദുല്‍ ഖാദര്‍ മൗലവി, എംഎല്‍എ മാരായ കെ സി ജോസഫ്, കെ എം ഷാജി, മുന്‍മന്ത്രി കെ സുധാകരന്‍, അബ്ദുറഹ്മാന്‍ കല്ലായി, ഡിസിസി പ്രസിഡന്റ് ് സതീശന്‍ പാച്ചേനി, ജോഷി കണ്ടത്തില്‍, അബ്ദുല്‍ കരീം ചേലേരി, വി പി വമ്പന്‍ സംസാരിച്ചു. പേരാവൂരില്‍ നിന്ന് സിപിഎം വിട്ട് ലീഗില്‍ ചേര്‍ന്ന പഞ്ചായത്തംഗം സിറാജ് പൂക്കോത്തിന് കെ പി എ മജീദ് മെംബര്‍ഷിപ്പ് നല്‍കി.
Next Story

RELATED STORIES

Share it