Flash News

ആഭ്യന്തരവകുപ്പിന്എതിരേ ജയില്‍ ഡിജിപി

ആഭ്യന്തരവകുപ്പിന്എതിരേ ജയില്‍ ഡിജിപി
X
തിരുവനന്തപുരം: ആഭ്യന്തരവകുപ്പിനെതിരേ രൂക്ഷവിമര്‍ശനവുമായി ജയില്‍ ഡിജിപി ആര്‍ ശ്രീലേഖ. ആഭ്യന്തരവകുപ്പിന് ജയില്‍ വകുപ്പിനോട് ചിറ്റമ്മ നയമാണെന്ന് ശ്രീലേഖ ആരോപിച്ചു. വിചാരണ തടവുകാരെ അനിശ്ചിതമായി ജയിലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും ഇത് സംബന്ധിച്ച് പോലിസ് മേധാവിക്ക് കത്ത് സമര്‍പ്പിച്ചിട്ടും യാതൊരുവിധ നടപടിയും സ്വീകരിക്കുന്നില്ലെന്നും ശ്രീലേഖ വ്യക്തമാക്കി.



തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസില്‍ ജയില്‍ വകുപ്പ് സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അവര്‍. ജയിലുകളില്‍ അന്തേവാസികളുടെ എണ്ണം വര്‍ധിച്ചു വരുകയാണ്. നിലവില്‍ ജയിലില്‍ ഉള്‍ക്കൊള്ളാവുന്നതിലും അധികം തടവുകാരെയാണ് പാര്‍പ്പിച്ചിരിക്കുന്നത്. ഇത് കണക്കിലെടുത്ത് കൂടുതല്‍ പേരെയും പരോളില്‍ വിടുകയാണ് ചെയ്യുന്നത്. ഇതൊഴിവാക്കാന്‍ സൗകര്യങ്ങള്‍ ഒരുക്കണമെന്ന ആവശ്യം ആഭ്യന്തരവകുപ്പ് പരിഗണിക്കുന്നില്ല. ജയിലില്‍ ഇപ്പോള്‍ നടയടി മൂന്നാം മുറ എന്നിവയില്ല. എന്നാലും ചില ഉദ്യോഗസ്ഥര്‍ ഇനിയും മറേണ്ടതുണ്ട്. ജയിലില്‍ വന്ന് ആരും ക്രിമിനലാവരുത്. ഒരുപാട് തടവ് പുള്ളികളുടെ കൈയില്‍ മൊബൈല്‍ ഫോണുകളുണ്ട്. അതെങ്ങനെ വരുന്നുവെന്ന് അറിയില്ലെന്നും ജയില്‍ ഡിജിപി കൂട്ടിച്ചേര്‍ത്തു. ജയിലുകളില്‍ ആവശ്യത്തിന് വണ്ടികളില്ല ഇതുകൂടാതെ ആംബുലന്‍സ് പോലുമില്ലാത്ത ജയിലുകളുണ്ട്. ജയിലുകള്‍ക്ക് ആവശ്യത്തിന് ഫണ്ടില്ലെന്നും ശ്രീലേഖ ചൂണ്ടിക്കാട്ടി
Next Story

RELATED STORIES

Share it