ആഭ്യന്തരയുദ്ധം: വിദേശ നിരീക്ഷകരെ അനുവദിക്കുമെന്ന് ശ്രീലങ്കന്‍ പ്രധാനമന്ത്രി

തൃശൂര്‍: ശ്രീലങ്കയിലെ ആഭ്യന്തരയുദ്ധം സംബന്ധിച്ച കേസുകളില്‍ വിദേശ നിരീക്ഷകരെ അനുവദിക്കാന്‍ തയ്യാറാണെന്ന് ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമ സിംഗെ. എന്നാല്‍, കേസുകള്‍ സംബന്ധിച്ച അന്തിമതീരുമാനം ശ്രീലങ്കന്‍ നീതിന്യായ സംവിധാനത്തിന്റേതായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശ്രീലങ്കയ്ക്ക് ശക്തവും സ്വതന്ത്രവുമായ ജുഡീഷ്യല്‍ സംവിധാനങ്ങളുണ്ട്. ആഭ്യന്തര യുദ്ധത്തില്‍ എത്ര പേര്‍ കൊല്ലപ്പെട്ടു, എത്രപേരെ കാണാതായി എന്നത് സംബന്ധിച്ച കൃത്യമായ കണക്കുകള്‍ സര്‍ക്കാരിന്റെ പക്കലില്ല. അത് സംബന്ധിച്ച അനേ്വഷണങ്ങള്‍ നടന്നുവരുകയാണെന്നും അദ്ദേഹം പറഞ്ഞു. ഭാര്യ മൈത്രി വിക്രമസിംഗെ, പുനരധിവാസ ജയില്‍ മന്ത്രി സ്വാമിനാഥന്‍, ശ്രീലങ്കന്‍ ഡെപ്യൂട്ടി ഹൈകമ്മീഷണര്‍ കൃഷ്ണമൂര്‍ത്തി എന്നിവരും പ്രധാനമന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.
Next Story

RELATED STORIES

Share it