Flash News

ആഫ്രിക്കന്‍ കരുത്തിന് മുന്നില്‍ കൊറിയ വീണു



കൊച്ചി: ഗ്രൂപ്പ് ഡിയില്‍ കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന രണ്ടാം മല്‍സരത്തില്‍ ആഫ്രിക്കന്‍ ടീമായ നൈജറിന് ജയം. ഏകപക്ഷിയമായ ഒരു ഗോളിന് ഉത്തരകൊറിയയെയാണ് നൈജര്‍ മുട്ടുകുത്തിച്ചത്. മുന്നേറ്റ നിര താരം സലിം അബ്‌ദോറഹ്മാനെ 59-ാം മിനിട്ടില്‍ നേടിയ ഗോളിലാണ് നൈജര്‍ വിജയം കൊയ്തത്. ചരിത്രത്തില്‍ ആദ്യമായി ലോകകപ്പിനെത്തിയ നൈജറിനെ സംബന്ധിച്ചിടത്തോളം ഏറെ നിര്‍ണായകമാണ് ഇന്നലത്തെ ജയം. തുല്യശക്തികളായാണ് ഇരുടീമുകളും ആദ്യപകുതിയില്‍ പോരാടിയത്. മധ്യഭാഗത്ത് കളി നിയന്ത്രിച്ച നൈജറിന്റെ ക്യാപ്റ്റന്‍ റിച്ചാര്‍ഡ് അല്‍ഫാരി പരിക്കേറ്റ് പുറത്തുപോയതും നൈജറിന് തിരിച്ചടിയായി. കാര്യമായ ആവേശങ്ങളില്ലാതെയാണ് ആദ്യപകുതി അവസാനിച്ചത്. ‘രണ്ടാം പകതി തുടങ്ങിയതും നൈജറിന്റെ മുന്നേറ്റത്തിലൂടെ. ഒടുവില്‍ 59-ാം മിനിട്ടില്‍ സലിം അബ്‌ദോറഹ്മാനെയിലൂടെ നൈജീരിയ മുന്നിലെത്തി. വലതു വിങില്‍ ഉയര്‍ന്നു വന്ന പന്തു മനോഹരമാക്കി കാലിലൊതുക്കിയ മധ്യനിരതാരം ഹബീബു സോഫിയാനിക്കാണ് ഒന്നാം ഗോളിന്റെ എല്ലാ അവകാശങ്ങളും നല്‍കേണ്ടത്. ഗോള്‍ പോസ്റ്റിനു പുറത്തു ലഭിച്ച പന്തു ഡിഫന്‍ഡര്‍മാരുടെ ശ്രദ്ധയൊഴിഞ്ഞുനിന്ന സലിമിന് സോഫിയാനി മറിച്ചു നല്‍കി. ഒന്നു വെട്ടിയൊഴിഞ്ഞു സലീം പന്തു ഗോള്‍ പോസ്റ്റിലേക്കു തൊടുത്തു. ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായി ബൂട്ട് കെട്ടുന്ന നൈജറിന്റെ ചരിത്രതാളുകളിലേക്കുകൂടിയാണ് അബ്‌ദോറഹ്മാനെ ഗോള്‍ പായിച്ചത്. പിന്നീടുള്ള സമയത്ത് ലീഡ് നിലനിര്‍ത്തിയ നൈജര്‍ വിജയം അക്കൗണ്ടിലാക്കിയാണ് കൊച്ചിയില്‍ ബൂട്ടഴിച്ചത്.
Next Story

RELATED STORIES

Share it