kozhikode local

ആപദ്ഘട്ടത്തില്‍ ഒന്നിക്കാനുള്ള കേരളീയമനസ്സ് മാതൃകാപരം: സമസ്ത

കോഴിക്കോട്: ആപല്‍ഘട്ടത്തില്‍ ഒന്നിക്കാനുള്ള കേരളീയ മനസ് മാതൃകാപരമാണെന്നു സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ മുശാവറ യോഗം.സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ മുശാവറയില്‍ ഒഴിവു വന്ന സ്ഥാനത്തേക്ക് ആതൃശ്ശേരി ഹംസക്കുട്ടി മുസ്—ലിയാര്‍, ഐ.ബി ഉസ്മാന്‍ ഫൈസി മണ്ണഞ്ചേരി, ഒ.ടി മൂസ മുസ്—ലിയാര്‍ മുടിക്കോട്, ഇ.ടി മുഹമ്മദ് മുസ്—ലിയാര്‍ നീലേശ്വരം എന്നിവരെ തിരഞ്ഞെടുത്തു. പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, എം ടി അബ്ദുല്ല മുസ്ലിയാര്‍, പി കെ പി അബ്ദുസലാം മുസ് ലിയാര്‍, കെ പി അബ്ദുല്‍ജബ്ബാര്‍ മുസ്—ലിയാര്‍ മീത്തബൈലു, പി പി ഉമര്‍ മുസ്—ലിയാര്‍ കോയ്യോട് പങ്കെടുത്തു. മുഅല്ലിം ഡെ സംസ്ഥാന തല ഫണ്ടുദ്ഘാടനം കോഴിക്കോട് സമസ്ത ഓഡിറ്റോറിയത്തില്‍ നടന്നു. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍ക്കു കൈമാറി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ബോര്‍ഡ് മാനേജര്‍ കെ മോയിന്‍കുട്ടി മാസ്റ്റര്‍, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെക്രട്ടറി കൊടക് അബ്ദുറഹ്്മാന്‍ മുസ്്ലിയാര്‍, എം എ ചേളാരി സംബന്ധിച്ചു.

Next Story

RELATED STORIES

Share it