Flash News

ആന്‍ഡി മുറേ വിംബിള്‍ഡണിലെ ടോപ് സീഡ് താരം



ലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നിസ് ടൂര്‍ണമെന്റില്‍ ആദ്യമായി ഒന്നാം സീഡ് കരസ്ഥമാക്കി ആന്‍ഡി മുറെ. ലോക ഒന്നാം നമ്പര്‍ താരം കൂടിയായ മുറെ ക്യൂന്‍സ് ടെന്നിസ് ടൂര്‍ണമെന്റിന്റെ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായെങ്കിലും വിംബിള്‍ഡണ്ണില്‍ മുറെയെ ഒന്നാം സീഡായി തിരഞ്ഞെടുക്കുകയായിരുന്നു. അവസാന സീസണിലെ ഫ്രഞ്ച് ഓപണില്‍ മുത്തമിട്ട റാഫേല്‍ നദാല്‍ രണ്ടാം സീഡ് താരമായപ്പോള്‍ അവസാന സീസണിലെ ആസ്‌ത്രേലിയന്‍ ഓപണ്‍ കിരീടം നേടിയ റോജര്‍ ഫെഡറര്‍ മൂന്നാം സ്ഥാനത്തും ഇടം പിടിച്ചു. സ്റ്റാന്‍ വാവ്‌റിങ്ക അഞ്ചാം സ്ഥാനത്തും ജപ്പാന്റെ കെയ് നിഷിക്കോരി ഒമ്പതാം സ്ഥാനത്തുമാണുള്ളത്.വനിതകളില്‍ ജര്‍മനിയുടെ ഏയ്ഞ്ചലിക് കെര്‍ബറാണ് ഒന്നാം സീഡ്. സിമോണ ഹാലപ്പ് രണ്ടാം സ്ഥാനവും കരോളിന പ്ലിസ്‌ക്കോവ മൂന്നാം സ്ഥാനവും സ്വന്തമാക്കി. അമേരിക്കയുടെ വീനസ് വില്യംസ് 10ാം സ്ഥാനത്തും ബര്‍ബോറ സ്‌ട്രൈക്കോവ 22ാം സ്ഥാനത്തുമാണ്.
Next Story

RELATED STORIES

Share it