ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം നിര്‍ബന്ധമെന്ന് ഹൈക്കോടതി

കൊച്ചി: പാചക വാതക സിലിണ്ടറുകള്‍ കൊണ്ടുപോവുന്ന വാഹനങ്ങള്‍ക്ക് ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം നിര്‍ബന്ധമായും ഘടിപ്പിക്കണമെന്ന് ഹൈക്കോടതി. ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം ഘടിപ്പിക്കണമെന്ന മോട്ടോര്‍ വാഹന വകുപ്പിന്റെ നിര്‍ദേശത്തിനെതിരേ എ ശ്യാമളാദേവി നല്‍കിയ ഹരജിയില്‍ ജസ്റ്റിസ് ഷാജി പി ചാലിയുടേതാണ് ഉത്തരവ്.
ഇത്തരം വാഹനങ്ങള്‍ ഏതു സമയത്തും അപകടത്തില്‍പെടാം. വലിയ ചരക്കു വാഹനങ്ങള്‍ക്കുള്ള എബിഎസ് വിപണിയില്ലെന്ന വാദം കണക്കിലെടുത്ത് ഈ വ്യവസ്ഥ ഒഴിവാക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
Next Story

RELATED STORIES

Share it