Flash News

ആന്റി പൈറസി റെയ്ഡ് : 16 പേര്‍ അറസ്റ്റില്‍



തിരുവനന്തപുരം: ആന്റിപൈറസി സെല്‍ സംസ്ഥാനതലത്തില്‍ വ്യാജ സിഡികള്‍ കണ്ടെത്തുന്നതിന് നടത്തിയ പരിശോധനയില്‍ 16 പേര്‍ അറസ്റ്റിലായി. കൊല്ലം ജില്ലയില്‍ കരുനാഗപ്പള്ളി പുതിയകാവ് ഹൈടെക് ഇലക്‌ട്രോണിക്‌സ് ഷോപ്പുടമ മുഹമ്മദ് ഷജീര്‍, പുതിയകാവ് സിഎം മൊബൈല്‍ സിറ്റി ഷോപ്പുടമ ശ്രീക്കുട്ടന്‍, വെട്ടിക്കവല ഡിവിക്‌സ് സിസ്റ്റംസ് ഷോപ്പുടമ ജിഷ്ണു, പത്തനാപുരം എസ്എസ് മൊബൈല്‍സ് ഷോപ്പുടമ ഷിറാജ്, ആലപ്പുഴ ജില്ലയില്‍ അമ്പലപ്പുഴ കളര്‍കോട് അമ്മൂസ് ഷോപ്പുടമ ഓംപ്രകാശ്, ചെങ്ങന്നൂര്‍ നിസ്സരി മ്യൂസിക് ഷോപ്പുടമകളായ റിന്റു കെ രഞ്ജി, വിപിന്‍ കൃഷ്ണ, തൃശൂര്‍ ജില്ലയില്‍ ഒല്ലൂര്‍ക്കര മണ്ണുത്തി കിവീസ് ഷോപ്പുടമ ബിജോ ജോര്‍ജ്, മണ്ണുത്തി സിഡി സെ ന്റര്‍ ഷോപ്പുടമ ജോമോന്‍, പാലക്കാട് ജില്ലയില്‍ ആലത്തൂര്‍ ന്യൂ സജ്‌ന മൊബൈല്‍സ് ഷോപ്പുടമ ഇസ്മായില്‍, പത്തനംതിട്ട ജില്ലയില്‍ അടൂര്‍ ഗ്യാലക്‌സി മൊബൈല്‍സ് ഷോപ്പുടമ ശ്രീക്കുട്ടന്‍, കലഞ്ഞൂര്‍ റിങ് ടോണ്‍ മൊബൈല്‍സ് ഷോപ്പുടമ അജാസ്, കോട്ടയം ജില്ലയില്‍ മാടപ്പള്ളി തെങ്ങണ അമ്മൂസ് കമ്മ്യൂണിക്കേഷന്‍സ് ഷോപ്പുടമ ശ്രീരാജ്, എരുമേലി ടൈമസ്‌ഷോപ്പുടമ സുബിന്‍ ചെറിയാന്‍, മുണ്ടക്കയം മൊബൈല്‍ ഫോണ്‍ സെന്റര്‍ ഷോപ്പുടമ ഫഹദ് കലാം, യുവേഴ്‌സ് സിഡി സെന്റര്‍ ഷോപ്പുടമ സജിത്ത് എന്നിവരാണ് അറസ്റ്റിലായത്.
Next Story

RELATED STORIES

Share it