kozhikode local

ആന്റി ഡീഫെയ്‌സ്‌മെന്റ് സെല്‍; ഇതിനകം ലഭിച്ചത് 21 പരാതികള്‍

കോഴിക്കോട്: തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയകക്ഷികളും സ്ഥാനാര്‍ത്ഥികളും നടത്തുന്ന പ്രചാരണപ്രവര്‍ത്തനങ്ങള്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങള്‍ക്ക് വിരുദ്ധമാണോയെന്ന് പരിശോധിക്കുന്നതിന് ജില്ലയില്‍ രൂപീകരിച്ച ആന്റി ഡീഫെയ്‌സ്‌മെന്റ് സെല്ലില്‍ ഇത്‌വരെ 21 പരാതികള്‍ ലഭിച്ചു. പൊതുസ്ഥലത്തെ ബാനറുകള്‍, പോസ്റ്ററുകള്‍ തുടങ്ങിയവ നശിപ്പിക്കല്‍, പ്രചാരണത്തിനായി പൊതുസ്ഥലം കൈയേറല്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട് കോഴിക്കോട്, വടകര, താമരശ്ശേരി, കൊയിലാണ്ടി താലൂക്കുകളില്‍നിന്ന് ലഭിച്ച പരാതികളില്‍ തീര്‍പ്പ് കല്‍പിച്ചതായി സെല്ലിന്റെ നോഡല്‍ ഓഫീസര്‍ കൂടിയായ അസിസ്റ്റന്റ് കലക്ടര്‍ രോഹിത് മീണ അറിയിച്ചു. പരാതികളെ തുടര്‍ന്ന് പൊതുസ്ഥലങ്ങളിലെ പോസ്റ്ററുകള്‍ നീക്കം ചെയ്യുകയുണ്ടായി.
മാവൂര്‍ ഗ്രാമപഞ്ചായത്തില്‍ ഒരു രാഷ്ട്രീയകക്ഷിയുടെ പ്രചരണരേഖയില്‍ സഹകരണബാങ്ക് പരസ്യം നല്‍കിയത് ശ്രദ്ധയില്‍പ്പെട്ടതിനെതുടര്‍ന്ന് ബാങ്ക് സെക്രട്ടറിയോട് വിശദീകരണം തേടിയതായും അദ്ദേഹം അറിയിച്ചു. താലൂക്കുകളില്‍ തഹസില്‍ദാര്‍മാരുടെ നേതൃത്വത്തിലാണ് സ്‌ക്വാഡ് പ്രവര്‍ത്തിക്കുന്നത്. പെരുമാറ്റചട്ടങ്ങള്‍ക്ക് വിരുദ്ധമായി പോസ്റ്ററുകള്‍, ബാനറുകള്‍ എന്നിവ പതിക്കുന്നതും പൊതുസ്ഥലങ്ങള്‍ വൃത്തികേടാക്കുന്നതും ശ്രദ്ധയില്‍പ്പെട്ടാല്‍ സ്‌ക്വാഡിനെ വിവരമിയിക്കാം. 9447183930 (കോഴിക്കോട്), 9447134235 (കൊയിലാണ്ടി), 9447045361 (വടകര), 9895889383 (താമരശ്ശേരി) എന്നിവയാണ് ബന്ധപ്പെടേണ്ട നമ്പറുകള്‍.
Next Story

RELATED STORIES

Share it