ആന്റണി ഡൊമിനിക് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്‌

കൊച്ചി: ജസ്റ്റിസ് ആന്റണി ഡൊമിനിക് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്. നിലവില്‍ ആക്റ്റിങ് ചീഫ് ജസ്റ്റിസായ ഇദ്ദേഹത്തെ ചീഫ് ജസ്റ്റിസായി നിയമിച്ച് രാഷ്ട്രപതി വിജ്ഞാപനം പുറപ്പെടുവിച്ചു.ഒരു മലയാളി ജഡ്ജി 17 വര്‍ഷത്തിനുശേഷമാണ് കേരള ഹൈക്കോടതിയില്‍ ചീഫ് ജസ്റ്റിസാകുന്നത്. ഇതിനു മുമ്പ് 2001ല്‍ ജസ്റ്റിസ് കെ കെ ഉഷയാണ് ഈ പദവിയിലെത്തിയ മലയാളി. പൊന്‍കുന്നം സ്വദേശിയായ ആന്റണി ഡൊമിനിക് മംഗലാപുരം എസ്ഡിഎം കോളജില്‍ നിന്ന് നിയമബിരുദം നേടി.  1986ല്‍ ഹൈക്കോടതി അഭിഭാഷകനായി. 2007 ജനുവരി 30നാണ് കേരള ഹൈക്കോടതി ജഡ്ജിയാവുന്നത്. ചീഫ് ജസ്റ്റിസായിരുന്ന നവനീതി പ്രസാദ് സിങ് 2017 നവംബറില്‍ വിരമിച്ചതിനെ തുടര്‍ന്നാണ് ആന്റണി ഡൊമിനിക്കിനെ കേരള ഹൈക്കോടതി ആക്റ്റിങ് ചീഫ് ജസ്റ്റിസായി നിയമിച്ചത്.
Next Story

RELATED STORIES

Share it