ആന്ധ്ര സ്പീക്കര്‍ക്കെതിരായ അവിശ്വാസപ്രമേയം പരാജയപ്പെട്ടു

ഹൈദരാബാദ്: ആന്ധ്രപ്രദേശ് നിയമസഭാ സ്പീക്കര്‍ കൊഡേല ശിവപ്രസാദ റാവുവിനെതിരേ വൈഎസ്ആര്‍ കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പരാജയപ്പെട്ടു. ആന്ധ്ര മന്ത്രിസഭയ്‌ക്കെതിരേ വൈഎസ്ആര്‍ കോണ്‍ഗ്രസ് അവതരിപ്പിച്ച പ്രമേയം തിങ്കളാഴ്ച പരാജയപ്പെട്ടിരുന്നു. അതേസമയം, പട്ടികജാതി-വര്‍ഗ ക്ഷേമത്തിനായുള്ള പദ്ധതികള്‍ നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ കാണിക്കുന്ന അലംഭാവത്തില്‍ പ്രതിഷേധിച്ച് വൈഎസ്ആര്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ചൊവ്വാഴ്ച നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയി. പട്ടികജാതി-വര്‍ഗ ക്ഷേമപദ്ധതികള്‍ക്ക് മതിയായ ഫണ്ട് അനുവദിച്ചിട്ടില്ലെന്ന് പാര്‍ട്ടി നേതാവ് ജഗന്‍മോഹന്‍ റെഡ്ഡി ചൂണ്ടിക്കാട്ടി. മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പുപദ്ധതിയില്‍ വെള്ളം ചേര്‍ത്തെന്നും ഫണ്ട് വകമാറ്റിയെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it