Flash News

ആന്ധ്ര : പി വി സിന്ധുവിന് നിയമനം നല്‍കാന്‍ നിയമ ഭേദഗതി



അമരാവതി: ഒളിംപിക്‌സ് വെള്ളി മെഡല്‍ ജേത്രി പി വി സിന്ധുവിനെ ഗ്രൂപ്പ്-1 ഓഫിസറായി നിയമിക്കുന്നതിനു വേണ്ടി ആന്ധ്രപ്രദേശ് നിയമസഭ സംസ്ഥാന പൊതുസേവന നിയമം ഭേദഗതി ചെയ്തു. 1994ലെ ആന്ധ്രപ്രദേശ് പൊതുസേവന നിയമത്തിലെ പ്രത്യേക വ്യവസ്ഥകള്‍മൂലം ബാഡ്മിന്റണ്‍ താരം പി വി സിന്ധുവിന്റെ നിയമനം തടസ്സപ്പെട്ടതിനാലാണ് നിയമത്തില്‍ ഭേദഗതി വരുത്തിയത്. സര്‍ക്കാര്‍ ഉദ്യോഗ നിയമനം, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, ആന്ധ്രപ്രദേശ് പബ്ലിക് സര്‍വീസ് കമ്മീഷന്‍, എന്നിവയിലൂടെ മാത്രമെ നിയമപ്രകാരം നടത്താനാവുമായിരുന്നുള്ളൂ. എന്നാല്‍, പി വി സിന്ധുവിനെ റവന്യൂ ഡിവിഷനല്‍ മാനേജരായി നിയമിക്കാനുള്ള മന്ത്രിസഭാ തീരുമാനം നടപ്പാക്കുന്നതിനായാണ് പൊതുസേവന നിയമത്തിന്റെ നാലാംവകുപ്പില്‍ ഭേദഗതി കൊണ്ടുവന്നത്. ധനകാര്യമന്ത്രി യനാമാല രാമകൃഷ്ണഡു അവതരിപ്പിച്ച നിയമം ഭേദഗതി ചെയ്യാനുള്ള ബില്ല് സഭ ഏകകണ്ഠമായി അംഗീകരിക്കുകയായിരുന്നു. സംസ്ഥാനത്തിന്റെ കായിക അംബാസഡറായി പി വി സിന്ധുവിനെ നിയമിക്കുമെന്നും മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു പറഞ്ഞു. സിന്ധുവിന് മൂന്നുകോടി രൂപയും അമരാവതിയില്‍ താമസ സ്ഥലവും നല്‍കിയിരുന്നു. യോഗ്യരായ കായിക താരങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Next Story

RELATED STORIES

Share it