ആന്ധ്ര നിയമസഭാ സമ്മേളനം വൈഎസ്ആര്‍ കോണ്‍ഗ്രസ് ബഹിഷ്‌കരിച്ചു

ഹൈദരാബാദ്: ആന്ധ്രപ്രദേശില്‍ ഇപ്പോള്‍ നടന്നുവരുന്ന നിയമസഭാ സമ്മേളനം ബഹിഷ്‌കരിക്കാന്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. കൊള്ളപ്പലിശ വിഷയം സഭ ചര്‍ച്ച ചെയ്യാത്തതിലും പാര്‍ട്ടി എംഎല്‍എ ആര്‍ കെ റോജയെ സസ്‌പെന്‍ഡ് ചെയ്ത നടപടി പുനപ്പരിശോധിക്കാത്തതിലും പ്രതിഷേധിച്ചാണ് ബഹിഷ്‌കരണം. വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് വൈഎസ്ആര്‍ ജഗന്‍മോഹ ന്‍ റെഡ്ഡിയുടെ നേതൃത്വത്തിലാണ് പാര്‍ട്ടി എംഎല്‍എമാര്‍ നിയമസഭ ബഹിഷ്‌കരിച്ച് പുറത്തിറങ്ങിയത്.
വ്യാഴാഴ്ചയാണ് അഞ്ചുദിവസം നീളുന്ന സഭാ സമ്മേളനം തുടങ്ങിയത്. സംസ്ഥാനത്തെ കൊള്ളപ്പലിശ സംഘത്തിനെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം സൃഷ്ടിച്ച ബഹളത്തിനിടെയായിരുന്നു സഭാനടപടികള്‍ തുടര്‍ന്നത്.
മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെതിരേ സഭ്യേതരമായ പരാമര്‍ശം നടത്തിയതിനാണ് വൈഎസ്ആര്‍ കോണ്‍ഗ്രസ് അംഗം റോജയെ ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്. റോജയെ സസ്‌പെന്‍ഡ് ചെയ്ത നടപടി പുനപ്പരിശോധിക്കില്ലെന്ന് നിയമസഭാകാര്യ മന്ത്രി വൈ രാമകൃഷ്ണുഡു അറിയിച്ചു.
Next Story

RELATED STORIES

Share it