Flash News

ആന്ധ്രാ സ്വദേശിനിയുടെ പരാതി : അനേ്വഷണത്തിന് ഉത്തരവ്‌



കൊച്ചി: ഇതര മതസ്ഥനായ യുവാവുമായുള്ള വിവാഹം ഒഴിവാക്കുന്നതിനായി ഘര്‍വാപസി പീഡനകേന്ദ്രമായ ശിവശക്തി യോഗാ കേന്ദ്രത്തിലെത്തിച്ച ആന്ധ്രാ സ്വദേശിനി ക്രൂരമായി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്ത് അനേ്വഷണത്തിന് ഉത്തരവിട്ടു. ബംഗളൂരുവിലെ ഐടി കമ്പനി ഉദേ്യാഗസ്ഥ മനുഷ്യാവകാശ കമ്മീഷന് അയച്ച പരാതിയിലാണു നടപടി. എറണാകുളം ജില്ലാ പോലിസ് മേധാവി പരാതിയെക്കുറിച്ച് അനേ്വഷിച്ച് ഒരു മാസത്തിനകം റിപോര്‍ട്ട് ഹാജരാക്കണമെന്നു കമ്മീഷന്‍ ആക്റ്റിങ് അധ്യക്ഷന്‍ പി മോഹനദാസ് നിര്‍ദേശിച്ചു.  യോഗ കേന്ദ്രത്തില്‍ ആന്ധ്രാ സ്വദേശിനിക്കുണ്ടായതു ഞെട്ടിക്കുന്ന അനുഭവങ്ങളാണെന്നു പി മോഹനദാസ് ഉത്തരവില്‍ പറഞ്ഞു. നിരവധി ഉന്നതര്‍ക്കു യോഗാ കേന്ദ്രവുമായി ബന്ധമുണ്ടെന്നും പരാതിയില്‍ പറയുന്നു. ക്രൈസ്തവ യുവാവിനെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചപ്പോള്‍ പിതാവാണ് തന്നെ യോഗ സെന്ററിലെത്തിച്ചത്. രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ മൃഗീയമായി ആക്രമിച്ചു. മനോജ് ഗുരുജി, ശ്രുതി, സ്മിത, സുജിത്ത്, ലക്ഷ്മി എന്നിവരാണ് അക്രമത്തിനു നേതൃത്വം നല്‍കുന്നത്. താന്‍ യോഗാ സെന്ററിലെത്തിയതു സ്വന്തം ഇഷ്ടപ്രകാരമാണെന്ന് എഴുതിയ കത്തില്‍ നിര്‍ബന്ധിച്ചു വിരലടയാളം പതിപ്പിച്ചു. യോഗാ സെന്റര്‍ തന്നെ ബലംപ്രയോഗിച്ച് നടത്തിയ വിവാഹത്തിനെതിരേ താന്‍ ബാംഗ്ലൂര്‍ കുടുംബകോടതിയെ സമീപിച്ചിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു.
Next Story

RELATED STORIES

Share it