ആന്ധ്രാ സര്‍ക്കാരിനെതിരേ അവിശ്വാസപ്രമേയം

ഹൈദരാബാദ്: ആന്ധ്രപ്രദേശിലെ തെലുഗുദേശം പാര്‍ട്ടി (ടിഡിപി) സര്‍ക്കാരിനെതിരേ വൈഎസ്ആര്‍ കോണ്‍ഗ്രസ് നിയമസഭയില്‍ അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കി. 2014ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്കു നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പാക്കിയില്ലെന്നാരോപിച്ചാണു നിയമസഭാ സെക്രട്ടറിക്ക് നോട്ടീസ് കൈമാറിയത്.
തെലുഗുദേശം പാര്‍ട്ടി സര്‍ക്കാരില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെട്ടിരുന്നു. സംസ്ഥാനത്ത് അഴിമതിയും വര്‍ധിച്ചുവെന്നും വൈഎസ്ആര്‍ കോണ്‍ഗ്രസ് ആരോപിച്ചു. മൂന്നുദിവസം നിയമസഭയ്ക്ക് അവധിയായതിനാല്‍ അടുത്തയാഴ്ചയായിരിക്കും പ്രമേയം പരിഗണിക്കുക.
Next Story

RELATED STORIES

Share it