Flash News

ആന്ധ്രാപ്രദേശ് സൂപ്പര്‍ ഫാസ്റ്റ് എക്‌സ് പ്രസിനു തീപിടിച്ചു

ആന്ധ്രാപ്രദേശ് സൂപ്പര്‍ ഫാസ്റ്റ് എക്‌സ് പ്രസിനു തീപിടിച്ചു
X


ന്യൂഡല്‍ഹി:  ആന്ധ്രാപ്രദേശ് സൂപ്പര്‍ ഫാസ്റ്റ് എക്‌സ് പ്രസിനു തീപിടിച്ചു. ഡല്‍ഹിയില്‍ നിന്ന് വിശാഖപട്ടണത്തേക്കു പോകുകയായിരുന്ന എസി സൂപ്പര്‍ ഫാസ്റ്റ് എക്‌സ് പ്രസിലെ രണ്ടു കോച്ചുകള്‍ക്കാണ് തീപിടിച്ചത്. ആളപായമില്ല.11. 50 ന് ബി 6 കോച്ചിലാണ് അഗ്‌നിബാധയുണ്ടായത്. അത് ബി 7 കോച്ചിലേക്കു പടരുകയായിരുന്നു.
മധ്യപ്രദേശിലെ ഗ്വാളിയറില്‍ ബിര്‍ളാനഗര്‍ സ്‌റ്റേഷനു സമീപമാണ് അപകടം. അഗ്‌നിരക്ഷാസേനയെത്തി തീയണച്ചു. അപകട കാരണം വ്യക്തമല്ലെന്ന് റെയില്‍വേ അധികൃതര്‍ പറഞ്ഞു. തീപിടിച്ച കോച്ചുകള്‍ ട്രെയിനില്‍നിന്നു വേര്‍പെടുത്തുകയും യാത്രക്കാരെ മറ്റു കോച്ചുകളിലേക്കു മാറ്റുകയും ചെയ്തു.
Next Story

RELATED STORIES

Share it