Flash News

ആന്ധ്രപ്രദേശിലെ ക്ഷേത്രങ്ങളില്‍ പുതുവത്സാരോഘോഷങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഹിന്ദു സംഘടന

ആന്ധ്രപ്രദേശിലെ ക്ഷേത്രങ്ങളില്‍ പുതുവത്സാരോഘോഷങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഹിന്ദു സംഘടന
X
ഹൈദരാബാദ്: ആന്ധ്രപ്രദേശിലെ ക്ഷേത്രങ്ങളില്‍ പുതുവത്സരാഘോഷങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി ഹിന്ദു ധര്‍മ പരിരക്ഷണ ട്രസ്റ്റ്. പുതുവത്സര ആഘോഷം ഹിന്ദു പാരമ്പര്യത്തില്‍പെട്ട ഒന്നല്ലെന്നും അതിനാല്‍ അത്തരം ആഘോഷങ്ങള്‍ വേണ്ടെന്നും കാണിച്ച് ട്രസ്റ്റ് സര്‍ക്കുലര്‍ പുറത്തിറക്കി.


അലിഗഡിലെ സ്‌കൂളുകളില്‍ ക്രിസ്മസ് ആഘോഷിക്കരുതെന്ന് ഹിന്ദുസംഘടനകള്‍ നിര്‍ദേശം നല്‍കിയതിനു പിന്നാലെയാണ് പുതിയ നിര്‍ദേശം.

പുതുവര്‍ഷാഘോഷത്തിനായി ലക്ഷങ്ങള്‍ ചിലവിട്ട് ക്ഷേത്രങ്ങള്‍ അലങ്കരിക്കുകയും മറ്റ് പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഇത് ഹിന്ദു പാരമ്പര്യത്തിന് യോജിച്ചതല്ലെന്ന് സര്‍ക്കുലറില്‍ പറയുന്നു. അതിനാല്‍ പാശ്ചാത്യരുടെ പുതുവര്‍ഷം ആഘോഷിക്കുന്നതിന് ജനുവരി ഒന്നിന് ക്ഷേത്രങ്ങള്‍ അലങ്കരിക്കുകയോ മധുരപലഹാരങ്ങള്‍ വിതരണം ചെയ്യുകയോ ചെയ്യരുതെന്നും സര്‍ക്കലുര്‍ നിര്‍ദേശിക്കുന്നു.

ചൈത്രമാസത്തിലെ 'ഉഗാദി' ആണ് ആന്ധ്രപ്രദേശില്‍ പുതുവത്സരമായി ആഘോഷിക്കുന്നതെന്നും ഹിന്ദു പാരമ്പര്യമനുസരിച്ച് അത് ആഘോഷിക്കാമെന്നും ഹിന്ദു ധര്‍മ പരിരക്ഷണ ട്രസ്റ്റ് സെക്രട്ടറിയെ ഉദ്ധരിച്ച് 'ദ ഹിന്ദു' റിപ്പോര്‍ട്ട് ചെയ്തു.

ആന്ധ്രപ്രദേശിന് പുറമേ കര്‍ണാടകയിലും ഭാരത പുനരുദ്ധന ട്രസ്റ്റ് എന്ന സംഘടന പുതുവര്‍ഷ ആഘോഷത്തിന് എതിര്‍പ്പ് ഉന്നയിച്ചിട്ടുണ്ട്. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ളതോ സര്‍ക്കാര്‍ ഫണ്ട് നല്‍കുന്നതോ ആയ ക്ഷേത്രങ്ങളില്‍ ജനുവരി ഒന്നിന് ആഘോഷങ്ങള്‍ സംഘടിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് സംഘടന മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കത്ത് നല്‍കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it