ആന്ധ്രപ്രദേശിന് പ്രത്യേക പദവി അനുവദിക്കില്

ലന്യൂഡല്‍ഹി: ആന്ധ്രപ്രദേശിന് പ്രത്യേക സംസ്ഥാന പദവി നല്‍കാനാവില്ലെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്. ആന്ധ്രയ്ക്ക് അവര്‍ക്കു മുമ്പുണ്ടായിരുന്നതിനേക്കാള്‍ സഹായം ലഭിക്കുന്നതായും രാജ്‌നാഥ് സിങ് രാജ്യസഭയില്‍ അഭിപ്രായപ്പെട്ടു. അതേസമയം, പ്രത്യേക പദവി അനുവദിക്കുന്നതില്‍ നിന്ന് ഒഴിഞ്ഞുമാറുന്ന കേന്ദ്രസര്‍ക്കാരിനെതിരേ പ്രതിപക്ഷം പ്രതിഷേധിച്ചു.
ആന്ധ്രാ വിഷയത്തില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ പ്രസ്താവനയും കേന്ദ്രത്തെ പ്രതിസന്ധിയിലാക്കി. ബിജെപിയുമായി കൂടിയാലോചന നടത്തിയ ശേഷമാണ് ആന്ധ്രപ്രദേശിനു പ്രത്യേക പദവി നല്‍കുമെന്നു തന്റെ നേതൃത്വത്തിലുള്ള രണ്ടാം യുപിഎ സര്‍ക്കാര്‍ പ്രഖ്യാപിച്ചതെന്നും എന്റെ പിന്‍മുറക്കാരായ നരേന്ദ്രമോദി സര്‍ക്കാര്‍ ആ വാഗ്ദാനം പാലിക്കുമെന്നാണു കരുതുന്നതെന്നും മന്‍മോഹന്‍ സിങ് പറഞ്ഞു.
ആന്ധ്രപ്രദേശിന് പ്രത്യേക പദവി നല്‍കുന്നതു സംബന്ധിച്ച് ഭരണ-പ്രതിപക്ഷ തര്‍ക്കം തുടരുന്നതിനിടെയാണ് ഡോ. മന്‍മോഹന്‍ സിങ്ങിന്റെ പ്രസ്താവന പുറത്തുവന്നത്.  പ്രത്യേക പദവി വിഷയത്തില്‍ ടിഡിപിയുടെ നേതൃത്വത്തില്‍ ഇന്നലെ സഭയില്‍ പ്രതിഷേധ പ്രകടനങ്ങള്‍ അരങ്ങേറിയിരുന്നു. സഭാ നടപടികള്‍ ആരംഭിച്ചപ്പോള്‍ തന്നെ പാര്‍ലമെന്റില്‍ ടിഡിപി എംപിമാര്‍ പ്രതിഷേധ പ്രകടനം നടത്തി.
ആന്ധ്രപ്രദേശ് റെക്കഗനൈസേഷന്‍ ബില്ല് 2014മായി ബന്ധപ്പെട്ടാണ് പ്രത്യേക പദവി സംബന്ധിച്ച ചര്‍ച്ചകള്‍. പ്രധാനമന്ത്രിയായിരിക്കെ പ്രത്യേക പദവി സംബന്ധിച്ച് ഈ പാര്‍ലമെന്റില്‍ വച്ചു താന്‍ ഉറപ്പുനല്‍കിയതാണെന്നു മന്‍മോഹന്‍ പറഞ്ഞു. അന്നത്തെ പ്രതിപക്ഷ നേതാവ് അരുണ്‍ ജെയ്റ്റ്‌ലിയടക്കമുള്ള മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ചചെയ്ത ശേഷമാണ് ആന്ധ്രപ്രദേശിന് പ്രത്യേക പദവി വാഗ്ദാനം ചെയ്തത്. പാര്‍ലമെന്റില്‍ നല്‍കിയ ഉറപ്പ് തുടര്‍ന്നുവന്ന സര്‍ക്കാര്‍ പാലിക്കണം. പാര്‍ലമെന്റ് നല്‍കിയ ഉറപ്പ് പൂര്‍ത്തീകരിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്നും സിങ് പറഞ്ഞു.
Next Story

RELATED STORIES

Share it