Kottayam Local

ആന്ധരായ ലോട്ടറി വില്‍പ്പനക്കാരില്‍ നിന്ന് ടിക്കറ്റ് മോഷ്ടിക്കുന്നു



ആര്‍പ്പൂക്കര: ആന്ധരായ ലോട്ടറി വില്‍പ്പനക്കാരില്‍ നിന്ന് ലോട്ടറി ടിക്കറ്റ് മോഷ്ടിക്കുന്ന സംഘം വ്യാപകം. മെഡിക്കല്‍ കോളജ് ആശുപത്രി പരിസരത്ത് ലോട്ടറി വില്‍പ്പന നടത്തുന്ന അന്ധരായ സ്ത്രീകളുടെ കൈയില്‍ നിന്ന് ലോട്ടറി ടിക്കറ്റ് മോഷ്ടിക്കുന്ന സംഘം വ്യാപകമാവുന്നു. കഴിഞ്ഞ  തിങ്കല്‍, ചൊവ്വ, വെള്ളി  ദിവസങ്ങളില്‍ 34, 24, 5 ടിക്കറ്റുകളാണ് മോഷ്ടിക്കപ്പെട്ടത്. തിരുവല്ല സ്വദേശിനി സൂസമ്മ, കാഞ്ഞിരപ്പള്ളി സ്വദേശി കുഞ്ഞുമോള്‍ എന്നിവരുടെ കൈവശമുണ്ടായിരുന്ന ലോട്ടറിയാണ് മോഷ്ടിക്കപ്പെട്ടത്. തീര്‍ത്തും അന്ധരായ ഇവര്‍ അല്‍പ്പം കാഴ്ചശക്തിയുള്ള മറ്റൊരു യുവതിയെ കൂട്ടിയാണ് ടിക്കറ്റ് വില്‍പ്പന നടത്തുന്നത്. മെഡിക്കല്‍ കോളജ് രക്ത ബാങ്കിനു സമീപം കേന്ദ്രീകരിച്ചാണ് വില്‍പ്പന. ടിക്കറ്റ വാങ്ങാനെന്ന പേരില്‍ ഇവരുടെ കൈവശമുള്ള ടിക്കറ്റ് മുഴുവന്‍ വാങ്ങി തിരിഞ്ഞു നോക്കിയ ശേഷം മുഴുവന്‍ ടിക്കറ്റ് കൊണ്ടുപോവുകയാണ് പതിവ്. വിവിധ യൂനിയനുകളുടെ അംഗീകാരത്തോടെയാണ് മെഡിക്കല്‍ കോളജ് പരിസരത്ത് ലോട്ടറി വില്‍പ്പന നടത്തുന്നത്. ഇവരില്‍ കൂടുതല്‍ പേരും അന്ധരും വികലാംഗരുമാണ്. മുമ്പ് നമ്പര്‍ തിരുത്തി പണം കൈപ്പറ്റിയ സംഭവമുണ്ടായിട്ടുണ്ട്.
Next Story

RELATED STORIES

Share it