palakkad local

ആന്തൂര്‍ തോടില്‍ കയര്‍ ഭൂവസ്ത്ര സംരക്ഷണ പ്രവര്‍ത്തനം ആരംഭിച്ചു

ഒറ്റപ്പാലം: വാണിയംകുളം ഗ്രാമപ്പഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയുള്ള കയര്‍ ഭൂവസ്ത്ര സംരക്ഷണപ്രവര്‍ത്തനത്തിന്റെ ജില്ലാതല ഉദ്ഘാടനം മുന്‍ എംപി കൂടിയായ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  എസ് ശിവരാമന്‍ നിര്‍വഹിച്ചു.  പഞ്ചായത്തിലെ തൃക്കങ്ങോട്, ചോറോട്ടൂര്‍ വാര്‍ഡുകളിലൂടെ ഒഴുകുന്ന ആന്തൂര്‍ തോടാണ് കയര്‍ ഭൂവസ്ത്രമുപയോഗിച്ച് സംരക്ഷിക്കാന്‍ തുടങ്ങുന്നത്. തൃക്കങ്ങോട് വാര്‍ഡിലെ 550 മീറ്റര്‍ 1897.5 ച.മീറ്ററും ചോറോട്ടൂര്‍ വാര്‍ഡിലെ 350 മീറ്റര്‍ 1347.5 ച.മീറ്ററും കയര്‍ ഭൂവസ്ത്രമുപയോഗിച്ചാണ് സംരക്ഷിക്കുക. തൃക്കങ്ങോട് അഞ്ച് ലക്ഷവും, ആന്തൂര്‍ മൂന്ന് ലക്ഷവുമാണ് കയര്‍ഭൂവസ്ത്രസംരക്ഷണ പ്രവര്‍ത്തനത്തിന് ചെലവ് പ്രതീക്ഷിക്കുന്നത്. പ്രദേശത്തെ ഏകദേശം 70ഓളം വരുന്ന കര്‍ഷകരുടെ 150 ഏക്കര്‍ കൃഷിയിടങ്ങളിലേക്കാണ് ആന്തൂര്‍ തോട് വഴി വെള്ളമെത്തുക. 300 ഓളം കര്‍ഷക തൊഴിലാളികളും അത് വഴി സംരക്ഷിക്കപ്പെടും.  പരിപാടിയില്‍ പഞ്ചായത്ത് പ്രസിഡന്റ് എം പ്രിയയുടെ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗം സന്ധ്യ ടീച്ചര്‍ മുഖ്യാതിഥിയായി.  പ്രൊജക്ട് ഓഫിസര്‍ (കയര്‍)എ അബ്ദുറഹിമാന്‍, ബ്ലോക്ക് പഞ്ചായത്തംഗം    വി സി ചന്ദ്രിക, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍, കെ കൃഷ്ണകുമാര്‍,  ആരോഗ്യവിദ്യാഭ്യാസസ്റ്റന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍, ഒ ജയപ്രഭ, വാര്‍ഡ് മെമ്പര്‍മാരായ ഉഷാകുമാരി, കെ പി പ്രജീഷ, കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോ-ഓഡിനേറ്റര്‍ പ്രേമദാസ്, ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി എസ്  മിനി പങ്കെടുത്തു.
Next Story

RELATED STORIES

Share it