ആനന്ദ് പട്‌വര്‍ധന്റെ മ്യൂസിക് വീഡിയോ പ്രദര്‍ശനം ഇന്ന്

രാജ്യാന്തര ഡോക്യുമെന്ററി-ഹ്രസ്വചിത്ര മേളയുടെ അവസാന ദിനമായ ഇന്ന് ആനന്ദ് പട്‌വര്‍ധന്റെ നാലു മ്യൂസിക് വീഡിയോകള്‍ പ്രദര്‍ശിപ്പിക്കും. റിബല്‍ വിത്ത് എ കോസ് എന്ന വിഭാഗത്തിലാണ് മ്യൂസിക് വീഡിയോകള്‍ പ്രദര്‍ശിപ്പിക്കുക. റിബണ്‍ ഫോര്‍ പീസ്, വി ആര്‍ നോട്ട് യുവര്‍ മങ്കീസ്, യു കാന്‍ ഡിസ്‌ട്രോയ് ദ ബോഡി എന്നിവയാണ് മ്യൂസിക് വീഡിയോകള്‍.
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ന്യൂക്ലിയര്‍ പരീക്ഷണങ്ങളുടെ അനന്തര ഫലമാണ് റിബണ്‍ ഫോര്‍ പീസ് എന്ന മ്യൂസിക് വീഡിയോയുടെ പ്രമേയം. രാമായണത്തിലെ ജാതീയവും ലിംഗപരവുമായ അടിച്ചമര്‍ത്തലുകളും വിമര്‍ശനാത്മകമായി ചിത്രീകരിക്കുന്നതാണ് വി ആര്‍ നോട്ട് യുവര്‍ മങ്കീസ്. ഫാഷിസ്റ്റുകളുടെ ആക്രമണത്തിന് ഇരയായവര്‍ക്കുള്ള ശ്രദ്ധാഞ്ജലിയായാണ് യു കാന്‍ ഡിസ്‌ട്രോയ് ദി ബോഡിയുടെ അവതരണം.
Next Story

RELATED STORIES

Share it