Flash News

ആനക്കൊമ്പ് കേസ് : മനീഷ്‌കുമാര്‍ ഗുപ്ത അറസ്റ്റില്‍

ആനക്കൊമ്പ് കേസ് : മനീഷ്‌കുമാര്‍ ഗുപ്ത അറസ്റ്റില്‍
X
കൊച്ചി: വീട്ടില്‍ സൂക്ഷിച്ചിരുന്ന ആനക്കൊമ്പും ചന്ദനമുട്ടികളും പിടിച്ചെടുത്ത കേസിലെ പ്രതി കടവന്ത്ര നേതാജി ക്രോസ് റോഡ് വൃന്ദാവനില്‍ മനീഷ്‌കുമാര്‍ ഗുപ്തയെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. ഡിഎഫ്ഒയുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
ഇയാളുടെ വീട്ടില്‍ നിന്നും വനംവകുപ്പ് ഫല്‍യിങ് സ്‌ക്വാഡും വൈല്‍ഡ് ലൈഫ് െ്രെകം കണ്‍ട്രോള്‍ ബ്യൂറോയും ചേര്‍ന്ന് കഴിഞ്ഞ ദിവസം രാത്രിയില്‍ രണ്ട് വലിയ ആനക്കൊമ്പ്, മാന്‍കൊമ്പ് ചന്ദന മുട്ടികള്‍, 13 ലിറ്റര്‍ വിദേശ മദ്യം എന്നിവ കഴിഞ്ഞദിവസം പിടിച്ചെടുത്തിരുന്നു. റെയ്ഡ് നടക്കുമ്പോള്‍ വീട്ടില്‍ ഇല്ലാതിരുന്ന മനീഷ്‌കുമാര്‍ ഗുപ്ത ഒളിവില്‍ പോവുകയായിരുന്നു.
ആനക്കൊമ്പും മാന്‍കൊമ്പും സൂക്ഷിക്കുന്നതിനുളള രേഖകള്‍ ഫോറസ്റ്റ് സംഘം ആവശ്യപ്പെട്ടെങ്കിലും ഇയാളുടെ വീട്ടുകാര്‍ക്ക് ഇത് ഹാജരാക്കാന്‍ കഴിഞ്ഞിരുന്നില്ല. . റെയ്ഡ് നടക്കുന്ന സമയത്ത് വാര്‍ത്ത ശേഖരിക്കാനെത്തിയ മാധ്യമപ്രവര്‍ത്തകരെ മനീഷ്ഗുപ്തയുടെ ഭാര്യയും ബന്ധുക്കളും ചേര്‍ന്ന് വീട്ടില്‍ പൂട്ടിയിയിടുകയുമുണ്ടായി. തങ്ങളുടെ അനുവാദമില്ലാതെ വീട്ടില്‍ അതിക്രമിച്ച് കയറിയെന്നാരോപിച്ചാണ് മാധ്യമപ്രവര്‍ത്തകരെ വീടിനുള്ളില്‍ പൂട്ടിയിട്ടത്.
Next Story

RELATED STORIES

Share it